KERALALATEST NEWSPOLITICSTHRITHALAUPDATES

സ്വാതന്ത്ര്യദിനത്തിൽ പതാകയുയർത്താൻ ലുങ്കിയുടുത്തെത്തി വി.ടി. ബൽറാം; ലുങ്കീവാല അധിക്ഷേപത്തിന് മറുപടി വസ്‌ത്രധാരണത്തിനുള്ള സ്വതന്ത്ര്യം,

തൃത്താല : സ്വാതന്ത്ര്യദിനത്തിൽ പതാകയുയർത്താൻ ലുങ്കിയുടുത്തെത്തി വി.ടി. ബൽറാം എം.എൽ.എ. തൃത്താല ഗ്രാമപ്പഞ്ചായത്തിന്റെ സ്വാതന്ത്ര്യദിനാഘോഷത്തിലാണ് വി.ടി. ബൽറാം എം.എൽ.എ. ലുങ്കിയുടുത്ത് ‘ലുങ്കീവാല’ അധിക്ഷേപത്തിന് മറുപടിയുമായെത്തിയത്.തുടർന്ന് ഫെയ്സ്ബുക്കിൽ അദ്ദേഹം ഇങ്ങനെ കുറിച്ചുവസ്‌ത്രധാരണത്തിനുള്ള സ്വതന്ത്ര്യം,വിവേചനങ്ങൾക്കും വേർതിരിക്കലുകൾക്കുമെതിരായ സ്വതന്ത്ര്യം,സാംസ്‌ക്കാരിക ശീലങ്ങളെ സംരക്ഷിക്കാനുള്ള സ്വാതന്ത്ര്യം,അഭിമാനകരമായ അസ്‌തിത്വത്തിനള്ള സ്വാതന്ത്ര്യം,അങ്ങനെ സ്വതന്ത്ര്യത്തിൻ്റെ അടരുകൾ പലതാണ്,അവയോരോന്നിനും വേണ്ടി പോരാടുക എന്നത് നമ്മുടെ ഉത്തരവാദിത്തമാണ്.തൃത്താല പഞ്ചായത്തിൻ്റെ സ്വാതന്ത്ര്യ ദിനാഘോഷങ്ങൾ ഇന്ന് രാവിലെ ഉദ്ഘാടനം ചെയ്തു.ഏവർക്കും സ്വതന്ത്ര്യ ദിനാശംസകൾ.രാജ്യസഭയിൽ സിപിഎം എംപി ജോൺ ബ്രിട്ടാസിനെ, ബിജെപി എംപി സുഷ്മിതാ ദേവ് ലുങ്കീവാല എന്ന് വിളിച്ചുവെന്നതാണ് ലുങ്കീവാല വിവാദത്തിന് ആധാരം. തന്റെ ദക്ഷിണേന്ത്യൻ സ്വത്വത്തെ ആക്ഷേപിക്കുക എന്ന ലക്ഷ്യത്തോടെയാണ് സുഷ്മിത ആവർത്തിച്ച് ലുങ്കീവാല പരാമർശം നടത്തിയത് എന്നാണ് ബ്രിട്ടാസിന്റെ വിമർശനം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button