BREAKING NEWSENTERTAINMENTLATEST NEWSPUBLIC INFORMATIONUPDATES

സൂര്യയ്ക്ക് വില്ലനായി നസ്ലിൻ; ജിത്തു മാധവൻ സീൻ ചിത്രത്തിന്‍റെ ടീസർ പുറത്ത്

തെന്നിന്ത്യൻ സൂപ്പർതാരം സൂര്യയെ നായകനാക്കി ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്‍റെ ടൈറ്റിൽ ടീസർ‌ പുറത്ത്. സീൻ എന്നാണ് ചിത്രത്തിന് പേര് നൽകിയിരിക്കുന്നത്. മലയാളത്തിന്‍റെ യുവതാരം നസ്ലിൻ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിൽ നസ്രിയ നസിം ആണ് നായികയായി എത്തുന്നത്.സൂര്യ വൻ മാസ് ലുക്കിലാണ് പ്രത്യക്ഷപ്പെടുന്നത്. ഡിഎസ്പി ഇൻബരാജ് എന്ന പൊലീസുകാരന്‍റെ വേഷത്തിലാണ് താരം എത്തുന്നത്. മാസ് രംഗങ്ങൾക്കൊപ്പം കോമഡിക്കും പ്രധാന്യം നൽകി ഒരുക്കുന്ന ചിത്രം ഏറെ സ്റ്റൈലിഷായാണ് ഒരുക്കിയിരിക്കുന്നത്. സൂര്യ ആരാധകരും മലയാളികളും ഏറെ ആവേശത്തോടെയാണ് ചിത്രത്തിനായി കാത്തിരിക്കുന്നത്.

ക്യാമറയ്ക്ക് മുന്നിലും പിന്നാലും മലയാളികളുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമാണ് ചിത്രം. സുഷിൻ ശ്യാമാണ് ചിത്രത്തിൽ സംഗീതം ഒരുക്കുന്നത്. സുഷിന്‍റെ ആദ്യ തമിഴ് ചിത്രമാണ് ഇത്. ജോൺ വിജയ്, ആനന്ദ് രാജ്, ലാൽ, രാജ് പ്രിയൻ എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്. ഴഗരം സ്റ്റുഡിയോസിന്‍റെ ബാനറിൽ നടി ജ്യോതികയാണ് ചിത്രം നിർമിക്കുന്നത്. ഈ വർഷം നവംബർ 6ന് ദീപാവലി റിലീസായി ചിത്രം തിയറ്ററിലെത്തും

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button