BREAKING NEWSCHANGARAMKULAMLATEST NEWSLocal newsPUBLIC INFORMATIONUPDATES
സംസ്ഥാന എക്സൈസ് വകുപ്പിന്റെ കീഴിൽ നരണിപ്പുഴയില്‍ എക്സൈസ് റിലാക്സ് പോയിന്റ് സ്ഥാപിച്ചു
ചങ്ങരംകുളം:നരണിപ്പുഴയില്‍ എക്സൈസ് വകുപ്പ് റിലാക്സ് പോയിന്റ് സ്ഥാപിച്ചു.സംസ്ഥാന എക്സൈസ് വകുപ്പിന്റെ കീഴിൽ നടപ്പിലാക്കുന്ന എക്സൈസ് റിലാക്സ് പോയിന്റ് പദ്ധതിക്കാണ് പൊന്നാനി റേഞ്ചിലെ നരണിപ്പുഴ പാർക്കിന് സമീപം തുടക്കം കുറിച്ചത് .
നന്നംമുക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ശാന്തിനി രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് മുഹമ്മദ് അലി അധ്യക്ഷനായി.പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ കെഎം തസ്നി,കെസജിന, റേഞ്ച് ഇൻസ്പെക്ടർ സിഎൻ മനോജ് കുമാർ, റേഞ്ച് വിമുക്തി കോർഡിനേറ്റർ സിവിൽ എക്സൈസ് ഓഫീസർ പി.കെ റഹീൽ സംസാരിച്ചു.