BREAKING NEWSLATEST NEWS
ശുചിത്വ ക്യാമ്പയിൻ: മണലിയാർകാവ് ക്ഷേത്രത്തിന് സമീപം റോഡ് ശുചീകരിച്ചു
വട്ടംകുളം | നിർമ്മലം പുതുയുഗ ശുചിത്വ കേരളം പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന 100 ദിന ചലഞ്ചിന്റെ ഭാഗമായുള്ള ജനകീയ ശുചീകരണ പ്രവർത്തനം വട്ടംകുളം പഞ്ചായത്തിലെ കാലടിത്തറ പന്ത്രണ്ടാം വാർഡിൽ നടന്നു.’കരുതലോടെ കണ്ടെത്താം, ഒരുമിച്ച് ശുചീകരിക്കാം, തുടർച്ചയായി സംരക്ഷിക്കാം’ എന്ന സന്ദേശവുമായി മണലിയാർകാവ് ക്ഷേത്രത്തിന് എതിർവശത്തുള്ള റോഡിന്റെ പരിസരമാണ് ശുചീകരിച്ചത്.
വാർഡ് മെമ്പർ ഗീതാ ചന്ദ്രന്റെ നേതൃത്വത്തിൽ നടന്ന ശുചീകരണ പ്രവർത്തനത്തിൽ ബി.പി. സുകുമാരൻ, കൃഷ്ണൻകുട്ടി, കെ.വി. അലി, ഇ.പി. അനിൽബാബു, ബിനി സുകുമാരൻ, രവി, എം.വി. ചന്ദ്രൻ എന്നിവർ പങ്കെടുത്തു.