BREAKING NEWScrimeLATEST NEWSLocal newsPUBLIC INFORMATIONSocialUPDATES
വാഹന പരിശോധനക്കിടെ കോട്ടക്കലിൽ എം.ഡി.എം.യുമായി അഞ്ചംഗ സംഘം അറസ്റ്റിൽ
കോട്ടക്കൽ: പുത്തൂർ ബൈപ്പാസിൽ കോട്ടക്കൽ പൊലീസ് നടത്തിയ പരിശോധനയിൽ എം.ഡി.എം.എയുമായി അഞ്ചുപേർ പിടിയിലായി. കഴിഞ്ഞ ദിവസം വൈകീട്ടാണ് സംഭവം. വാണിയമ്പലം കുട്ടിമുണ്ട വില്ലോനി മുഹമ്മദ് നസീഫ് (23), ചമ്രവട്ടം നരിപ്പറമ്പ് ചെറുവളപ്പിൽ റംഷീദ് (36), പൊന്നാനി കുട്ടിക്കാട്, കളമ്പറമ്പിൽ റഫീഖ് (37),വാണിയമ്പലം കുട്ടിമുണ്ട ആലുക്കപ്പറമ്പിൽ ദിൽഷാദ് (26), പൊന്നാനി പുളുക്കക്കടവ് ,ചുങ്കത്ത്മുഹമ്മദ് സിറാജ് (30) എന്നിവരെയണ് എസ്.ഐ ബിൻഷാദ് അലി അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്നും 3.02 ഗ്രാം എം.ഡി.എം.എയാണ് പൊലീസ് കണ്ടെടുത്തത്. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.