CHANGARAMKULAMLocal news

ലഹരിവ്യാപനത്തിനെതിരെ 2000 വീട്ടുമുറ്റങ്ങളിൽ ജനകീയ സത്യഗ്രഹസമരം

ചങ്ങരംകുളം: ചങ്ങരംകുളം മേഖലയിൽ വർദ്ധിച്ചു വരുന്ന മദ്യ ലഹരി വ്യാപനത്തിനെതിരെ ജൂലയ്‌ 4 നു 2000 വീട്ടുമുറ്റങ്ങളിൽ ജനകീയ സത്യഗ്രഹസമരം സംഘടിപ്പിക്കാൻ ചങ്ങരംകുളം പൗരസമിതി തീരുമാനിച്ചു.

ഞായറാഴ്ച്ച രാവിലെ 8 മണി മുതൽ 9 വരെയാണു സത്യഗ്രഹം

ചങ്ങരംകുളം മേഖലയിലെ മദ്യലഹരി മാഫിയകളെ അമർച്ചചെയ്യുക. ചിയ്യാനൂർ ഉദിനുപറമ്പ്‌ പ്രദേശങ്ങളിൽ നാട്ടുകാരെയും സ്ത്രീകളെയും ആക്രമിച്ച മദ്യലഹരിമാഫിയയെ അമർച്ച ചെയ്യുക,
അവർക്ക്‌ കടുത്ത ശിക്ഷ ഉറപ്പാക്കുക. നാട്ടുകാർക്ക്‌ എതിരെ എടുത്ത കള്ളക്കേസ്‌ അവസാനിപ്പിക്കുക. ലഹരി മാഫിയകളിൽ നിന്ന് പോലീസും സർക്കാരും നാട്ടുകാർക്ക്‌ സംരക്ഷണം നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണു സത്യഗ്രഹം നടത്തുന്നത്‌.

ചെയർമാൻ പി പി എം അഷ്‌റഫ്‌ അദ്ധ്യക്ഷത വഹിച്ചു. പൗരസമിതിയുടെ അംഗസംഘടനാ പ്രതിനിധികളായ ഷാനവാസ്‌ വട്ടത്തൂർ, കെ സി അലി, സിദ്ധിക്ക്‌ മൗലവി അയിലക്കാട്‌, റാഫി പെരുമുക്ക്‌, കുഞ്ഞിമുഹമ്മദ്‌ പന്താവൂർ, പി പി ഖാലിദ്‌, എൻ ജലീൽ, എം കെ അബ്ദുറഹ്മാൻ,
കരീം ആലംകോട്‌, കെ അനസ്‌, സുരേഷ്‌ ആലംകോട്‌, മുജീബ്‌ കോക്കുർ പ്രസംഗിച്ചു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button