EDAPPALLocal news
ലഹരിവിരുദ്ധ ക്ലാസ് നടത്തി
എടപ്പാൾ: ജി.എച്ച്.എസ്.എസ് എടപ്പാൾ എൻ.എസ്.എസ് യൂണിറ്റും ലീഗൽ സർവീസ് സൊസൈറ്റിയും കോപ്പ ക്ലബും സംയുക്തമായി ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾക്ക് ലഹരി വിരുദ്ധ ക്ലാസ് സംഘടിപ്പിച്ചു. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ സി.വി പ്രിനേഷ് സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രിൻസിപ്പൽ കെ.എം അബ്ദുൽ ഗഫൂർ ഉദ്ഘാടനം നിർവഹിച്ചു. അഡ്വക്കേറ്റ് നൗഷാദ് ലഹരി വിരുദ്ധ ക്ലാസുകൾ എടുത്തു. ഹയർസെക്കൻഡറി അധ്യാപകനായ ബൈജു ചടങ്ങിൽ ആശംസകൾ അർപ്പിച്ചു. പൊന്നാനി ലീഗൽ സർവീസ് സൊസൈറ്റി കോഡിനേറ്റർ ശ്യാമിലി ചടങ്ങിന് നന്ദി അറിയിച്ചു.