പെരിന്തൽമണ്ണ
രക്തദാന ക്യാമ്പ് നടത്തി.
ജിഎച്ച്എസ്എസ് പേരശ്ശന്നൂർ എൻഎസ്എസ് യൂണിറ്റ് പെരിന്തൽമണ്ണ ബ്ലഡ് ബാങ്കുമായി സഹകരിച്ച് രക്തദാന ക്യാമ്പ് നടത്തി. സ്കൂൾ പ്രിൻസിപ്പൽ സുലൈഖ എ യുടെ അധ്യക്ഷതയിൽ കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എ വി അജയൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. എൻഎസ്എസ് വളാഞ്ചേരി ക്ലസ്റ്റർ കോഡിനേറ്റർ എംവി ഷാഹിന, പിടിഎ ഭാരവാഹി ഷമേജ് എന്നിവർ പങ്കെടുത്തു. എൻഎസ്എസ് പ്രോഗ്രാം ഓഫീസർ മുഹമ്മദ് അബ്ദുറഹ്മാൻ ടി സ്വാഗതവും വളണ്ടിയർ ഫാത്തിമ ഫൈഹ നന്ദിയും പറഞ്ഞു.