Local newsMARANCHERY

എരമംഗലം ബാബു സ്മാരക ക്ലബ്ബ് നാല്പതാം വാർഷികം ആഘോഷിച്ചു

എരമംഗലം ബാബു സ്മാരക ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെ 40 ആം വാർഷികാഘോഷം മെയ് 13, 14 തിയ്യതികളിൽ ബാബു നഗറിൽ വെച്ച് നടന്നു. കുട്ടികളുടെയും സ്ത്രീകളുടെയും കലാപരിപാടികളുടെയും കുടുംബശ്രീ യൂണിറ്റുകളുടെ ഭക്ഷ്യമേളയുടെയും ആദ്യദിന ആഘോഷം വാർഡ് മെമ്പർ പാടിയോടത്ത് മജീദ് നിർവഹിച്ചു. രവീന്ദ്രൻ വെള്ളത്തിൽ സ്വാഗതം പറയുകയും അജയ് കൃഷ്ണൻ അധ്യക്ഷത വഹിക്കുകയും ചെയ്തു. മുഖ്യാതിഥി ബാലതാരം അൻസു മരിയ,സജീഷ് എം വേലായുധൻ എന്നിവർ ആശംസകൾ നേർന്നു. കുടുംബശ്രീ യൂണിറ്റ് അംഗം ലക്ഷ്മി പവിത്രൻ നന്ദി രേഖപ്പെടുത്തി. രാത്രി എട്ടുമണിക്ക് ഓ. കെ ബാലകൃഷ്ണൻ മാസ്റ്റർ രചനയും സംവിധാനവും ചെയ്ത സംഭവാമി യുഗേ യുഗേ എന്ന നാടകവും ക്ലബ് അംഗങ്ങൾ അവതരിപ്പിച്ചു.
രണ്ടാം ദിനം കുട്ടികളുടെയും സ്ത്രീകളുടെയും കലാപരിപാടികളും സാംസ്കാരിക സമ്മേളനവും നടന്നു. സാംസ്കാരിക സമ്മേളനം പൊന്നാനി നിയോജക മണ്ഡലം എംഎൽഎ പി നന്ദകുമാർ ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് സെക്രട്ടറി മുകേഷ് പാറക്കാട്ട് സ്വാഗതം പറഞ്ഞു. പ്രസിഡന്റ് ഓ കെ ബാലകൃഷ്ണൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.
വെളിയങ്കോട് പഞ്ചായത്ത് പ്രസിഡന്റ് ഷംസു കല്ലാട്ടേൽ, വാർഡ് മെമ്പർ മജീദ് പാടിയോടത്ത്, ബ്ലോക്ക് മെമ്പർ അജയൻ പുത്തൻപുരയ്ക്കൽ, അജയ് മോഹൻ പി.ടി, ഷാജി കാളിയത്തെൽ, കെ വി പ്രഭാകരൻ, ഫസലുറഹ്മാൻ, സമീർ ഇടിയാട്ടയിൽ, സുരേഷ് കാക്കനാത്ത്, സൂര്യ സൂപ്പർ സിംഗർ ആദർശ് പി ഹരീഷ്, അയിരൂർ സുബ്രഹ്മണ്യൻ എന്നിവർ ആശംസകൾ നേർന്നു. പ്രവാസ ജീവിതത്തിന്റെ കാണാപ്പുറങ്ങൾ എന്ന പുസ്തകം എഴുതിയ അയിരൂർ സുബ്രഹ്മണ്യൻ തൃശ്ശൂർ എഫ്സി ക്യാമ്പിലേക്ക് സെലക്ഷൻ കിട്ടിയ റസൽ സമീർ, എൻ എം എം എസ് സ്കോളർഷിപ്പ് നേടിയ ഫാത്തിമ സൻഹ, എന്നിവരെ ആദരിച്ചു. ആക്ടിംഗ് സെക്രട്ടറി അനിൽ വടശ്ശേരി അദ്ദേഹത്തിന്റെ പ്രവർത്തന മികവിന് പ്രത്യേകം പ്രശംസിക്കപ്പെട്ടു. ട്രഷറർ അനിൽ തറയിൽ നന്ദി രേഖപ്പെടുത്തി. രാത്രി 8 മണിക്ക് എടപ്പാൾ സർഗ്ഗലയയുടെ സംഗീത നിശ്ചയയോടെ ആഘോഷ പരിപാടികൾക്ക് തിരശ്ശീല വീണു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button