BREAKING NEWSLATEST NEWSPUBLIC INFORMATIONUPDATES

യുഎഇയിലും ഇനി ഫോൺപേ; രണ്ട് പ്രധാന ലൈസൻസുകൾക്ക് അനുമതി

ഇന്ത്യയിലെ ഡിജിറ്റൽ പേയ്‌മെന്റ് രംഗത്ത് വലിയ സാന്നിധ്യമായ ഫോൺപേ ഇനി യുഎഇയിലും പ്രവർത്തനം വ്യാപിപ്പിക്കാനൊരുങ്ങുന്നു. യുഎഇ സെൻട്രൽ ബാങ്ക് രാജ്യത്ത് പേയ്‌മെന്റ് സേവനങ്ങൾ ആരംഭിക്കുന്നതിനാവശ്യമായ രണ്ട് പ്രധാന ലൈസൻസുകൾക്ക് തത്വത്തിൽ അനുമതി നൽകിയതോടെയാണ് കമ്പനിയുടെ അന്താരാഷ്ട്ര വിപുലീകരണത്തിന് പുതിയ വഴിതുറന്നത്. റീട്ടെയിൽ പേയ്‌മെന്റ് സേവനങ്ങൾ, കാർഡ് സ്‌കീമുകൾ, സ്റ്റോർഡ് വാല്യു ഫെസിലിറ്റീസ് എന്നിവയുമായി ബന്ധപ്പെട്ട ലൈസൻസുകൾക്കാണ് നിലവിൽ തത്വത്തിലുള്ള അംഗീകാരം ലഭിച്ചിരിക്കുന്നത്.പ്രാഥമിക നിയന്ത്രണ പരിശോധനകൾ വിജയകരമായി പൂർത്തിയാക്കിയെങ്കിലും യുഎഇയിൽ വാണിജ്യാടിസ്ഥാനത്തിൽ സേവനങ്ങൾ ആരംഭിക്കുന്നതിന് സെൻട്രൽ ബാങ്കിന്റെ അന്തിമ അംഗീകാരം ആവശ്യമാണ്.

അന്തിമ അനുമതി കൂടി ലഭിക്കുന്നതോടെ യുഎഇ ഫോൺപേയുടെ ആദ്യ അന്താരാഷ്ട്ര വിപണിയായി മാറും. അന്തിമ അനുമതി ലഭിച്ച ശേഷം യുഎഇയിലെ ബാങ്കുകൾ, പേയ്‌മെന്റ് സേവനദാതാക്കൾ തുടങ്ങിയ സ്ഥാപനങ്ങളുമായി സഹകരിച്ചായിരിക്കും ഫോൺപേയുടെ പ്രവർത്തനങ്ങൾ മുന്നോട്ടുപോകുക. പ്രാദേശിക ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനങ്ങളുമായി കമ്പനിയുടെ സാങ്കേതിക സംവിധാനങ്ങൾ സംയോജിപ്പിക്കുന്നതിനുള്ള നടപടികളും ഇതിന്റെ ഭാഗമായി ഉണ്ടാകും.യുഎഇയുടെ ആഭ്യന്തര ഡിജിറ്റൽ പേയ്‌മെന്റ് ശൃംഖലകളായ ‘ആനി’ (Aani), ‘ജയ്‌വാൻ’ (Jaywan) എന്നിവയുമായി സഹകരിക്കുന്നതിനുള്ള സാധ്യതകളും ഫോൺപേ പരിഗണിക്കുന്നുണ്ട്. നിലവിൽ എൻപിസിഐയുടെ പങ്കാളിത്തത്തിലൂടെ ഇന്ത്യൻ സഞ്ചാരികൾക്ക് യുഎഇയിലെ ചില ക്യുആർ കോഡുകൾ സ്കാൻ ചെയ്ത് യുപിഐ വഴി പണമടയ്ക്കാൻ കഴിയുന്നുണ്ട്.

എന്നാൽ പുതിയ ലൈസൻസുകൾ ലഭിക്കുന്നതോടെ യുഎഇ വിപണിയിൽ കൂടുതൽ വിപുലമായ രീതിയിൽ സേവനങ്ങൾ അവതരിപ്പിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. സാംസ്കാരികപരിപാടികൾ കണ്ടെത്തുകഇന്ത്യയിൽ 70 കോടിയിലധികം ഉപയോക്താക്കളും ഏകദേശം അഞ്ച് കോടി വ്യാപാരികളുമുള്ള ഫോൺപേയ്ക്ക് യുഎഇയിലേക്കുള്ള ഈ പ്രവേശനം അന്താരാഷ്ട്ര തലത്തിലെ ആദ്യ വലിയ ചുവടുവയ്പ്പാണ്. അതിവേഗം വളരുന്ന യുഎഇയുടെ ഡിജിറ്റൽ പേയ്‌മെന്റ് വിപണിയിൽ സാന്നിധ്യം ശക്തമാക്കുന്നതിനൊപ്പം ഇന്ത്യയ്ക്ക് പുറത്തേക്കുള്ള ബിസിനസ് വ്യാപനത്തിനും ഈ നീക്കം വഴിയൊരുക്കുമെന്നാണ് പ്രതീക്ഷ

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button