Kollam
ഭര്‍ത്താവ് ഭാര്യയെ ഗ്യാസ് സിലിണ്ടര്‍ കൊണ്ട് തലക്കടിച്ചു കൊന്നു
കൊല്ലം : കൊല്ലത്ത് ഭാര്യയെ ഭര്‍ത്താവ് ഗ്യാസ് സിലിണ്ടര്‍ കൊണ്ട് അടിച്ചു കൊന്നു. കരിക്കോട് സ്വദേശി കവിത (46)ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം. സംഭവത്തില്‍ പ്രതി മധുസൂദനന്‍ പിള്ളയെ(54) പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇയാളെ പോലീസ് ചോദ്യം ചെയ്തു വരികയാണ്. കൊലപാതക കാരണം വ്യക്തമല്ല. മൃതദേഹം പൊലീസ് ആശുപത്രിയിലേക്ക് മാറ്റി.