KUTTIPPURAM

മലപ്പുറം കുറ്റിപ്പുറത്ത് സ്കൂട്ടറിൽ ബസിടിച്ച് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

കുറ്റിപ്പുറം: കുറ്റിപ്പുറത്ത് സ്കൂട്ടറിൽ ബസിടിച്ച് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം. ദേശീയപാത 66ലെ കുറ്റിപ്പുറം താലൂക്ക് അശുപത്രിക്ക് സമീപം ശനിയാഴ്ച രാവിലെ ഏഴരയോടെയാണ് അപകടമുണ്ടായത്. നിലമ്പൂർ മൂത്തേടം കറുത്തേടത്ത് സക്കീർ ഹുസൈന്റെ മകൾ ഫാത്തിമ റിഫയാണ് (21) മരിച്ചത്. കൂടെയുണ്ടായിരുന്ന ഇരിമ്പിളിയം വെണ്ടല്ലൂർ സ്വദേശിനിയായ വിദ്യാർത്ഥിനി അത്ഭുതകരമായി രക്ഷപ്പെട്ടു. കുറ്റിപ്പുറം അശുപത്രിപടിക്ക് സമീപത്ത് ദേശീയപാതയുടെ പണി പുരോഗമിക്കുന്ന സ്ഥലത്ത് വച്ച് പെൺകുട്ടികൾ സഞ്ചരിച്ച സ്കൂട്ടറിൽ കർണ്ണാടകയിൽ നിന്നുള്ള അയ്യപ്പ‌ഭക്തർ സഞ്ചരിച്ച ബസ് തട്ടുകയായിരുന്നു. അപകടത്തിൽ സ്കൂട്ടർ മറിയുകയും റിഫയുടെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങുകയുമായിരുന്നു. ട്രെയിൻ കയറുന്നതിനായി കുറ്റിപ്പുറത്തേക്ക് സ്കൂട്ടറിൽ വരികയായിരുന്നു പെൺകുട്ടികൾ. റിഫയുടെ മൃതദേഹം കുറ്റിപ്പുറം താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മരിച്ച റിഫ കോഴിക്കോട് ദേവഗിരി സെന്റ് ജോസഫ്സ് കോളജ് ബികോം മൂന്നാം വർഷ വിദ്യാർഥിനിയാണ്.
മാതാവ്: ജസ്ന.
സഹോദരങ്ങൾ:
മുഫാസ്,
നിഹാൽ,
ഫറ ഹുസൈൻ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button