BREAKING NEWSLATEST NEWSUPDATES

മതമൗലിക വര്‍ഗീയ വാദികളുടെ കൂടാണ് മലപ്പുറം; അധിക്ഷേപ പരാമര്‍ശവുമായി സിപിഎം മുന്‍ എംഎല്‍എ പി നന്ദകുമാര്‍

മലപ്പുറം: മലപ്പുറത്തെ കുറിച്ച് അധിക്ഷേപ പരാമര്‍ശവുമായി സിപിഎം നേതാവും പൊന്നാനി മുന്‍ എംഎല്‍എയുമായ പി നന്ദകുമാര്‍. മത മൗലിക വര്‍ഗീയ വാദികളുടെ കൂടാണ് മലപ്പുറമെന്നും മതനിരപേക്ഷ പാര്‍ട്ടിയാണ് കമ്യൂണിസ്റ്റ് പാര്‍ട്ടിയെന്നും പി നന്ദകുമാര്‍ പറഞ്ഞു. പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, കെ കെ ശൈലജ തുടങ്ങി പാര്‍ട്ടിയുടെ ഉന്നത നേതാക്കളെല്ലാം സന്നിഹിതരായിരുന്ന വേദിയിലാണ് നന്ദകുമാറിന്റെ വിവാദ പരാമര്‍ശം ഉണ്ടായത്. സിപിഎം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തില്‍ സ്വാഗത പ്രസംഗത്തിലാണ് നന്ദകുമാറിന്റെ പരാമര്‍ശം. ‘മലപ്പുറം ജില്ലയെ സംബന്ധിച്ചിടത്തോളം സവിശേഷമായ പല സാഹചര്യങ്ങളുമുണ്ട്.

മതമൗലിക വര്‍ഗീയവാദികളുടെ കൂടാണ് മലപ്പുറം ജില്ല. സ്വാഭാവികമായും അതിനെ പ്രതിരോധിച്ച് മതനിരപേക്ഷ പ്രസ്ഥാനങ്ങളെ യോജിപ്പിച്ച് മുന്നോട്ട് പോകുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടി, പുതിയ കാലത്ത് അതിന്റെ രാഷ്ട്രീയ കടമകള്‍ എങ്ങനെ ഏറ്റെടുക്കണമെന്ന് പരിശോധിക്കേണ്ടതുണ്ട്. അതിനായിട്ടാണ് വിപുലീകൃത ജില്ലാ കമ്മിറ്റി യോഗം ചേരുന്നത്.’ എന്നാണ് പി നന്ദകുമാര്‍ സ്വാഗത പ്രസംഗത്തില്‍ പറഞ്ഞത്. അതേസമയം, നിയമസഭാ തിരഞ്ഞെടുപ്പില്‍ സിപിഎം മലപ്പുറത്ത് നേരിട്ടത് വലിയ തിരിച്ചടിയാണെന്നും സ്വാധീനമേഖലയായ പൊന്നാനി ഉള്‍പ്പെടെ കൈവിട്ടുപോയെന്നും യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു. പൊന്നാനിയില്‍ പ്രദേശികമായ അഭിപ്രായവ്യത്യാസങ്ങള്‍ രൂക്ഷമാണ്. സ്ഥാനാര്‍ഥി നിര്‍ണ്ണയത്തില്‍ ഉള്‍പ്പെടെ നേതൃത്വത്തിനെതിരേ വിമര്‍ശനമുണ്ട്. മന്ത്രിയായിരുന്ന അബ്ദുറഹ്‌മാന്‍ മണ്ഡലം മാറി മല്‍സരിച്ചതുള്‍പ്പെടെ താഴെത്തട്ടിലുള്ള പ്രവര്‍ത്തകര്‍ വിമര്‍ശനമായി ഉന്നയിക്കുന്നുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button