BREAKING NEWSENTERTAINMENTLATEST NEWSPUBLIC INFORMATIONUPDATES

ബെത്ലഹേം കുടുംബ യൂണിറ്റ് ഒടിടിയിലേക്ക്; സ്ട്രീമിങ് പ്രഖ്യാപിച്ചു

നിവിൻ പോളിയും മമിത ബൈജുവും കേന്ദ്ര കഥാപാത്രങ്ങളായെത്തി ഗീരീഷ് എഡി സംവിധാനെ ചെയ്ത ബെത്ലഹേം കുടുംബ യൂണിറ്റ് തിയേറ്ററിൽ വൻ വിജയമായി പ്രദർശനം തുടരുകയാണ്. ഓണം റിലീസായി ചിത്രം ആഗോള തലത്തിൽ 300 കോടിക്കടുത്ത് കളക്ഷൻ നേടിയിരിക്കുകയാണ്.കേരളത്തിൽ നിന്ന് മാത്രം 130 കോടി രൂപയാണ് 22 ദിവസത്തിനുള്ളിൽ ചിത്രം സ്വന്തമാക്കിയിരിക്കുന്നത്. മുൻ റെക്കോർഡുകൾ ഭേദിച്ച് കേരള ബോക്സ് ഓഫീസിലെ എക്കാലത്തെയും വലിയ വിജയ ചിത്രമായി ബെത്ലഹേം കുടുംബ യൂണിറ്റ് മാറി.ഒന്നിലധികം തവണ തിയേറ്ററിൽ പോയി കണ്ടവരും കാണാത്തവരുമെല്ലാം ഇപ്പോൾ ചിത്രത്തിന്‍റെ ഒടിടി റിലീസിനായാണ് കാത്തിരിക്കുന്നത്. പുറത്തു വരുന്ന വിവരമനുസരിച്ച് ജിയോ ഹോട്ട്സ്റ്റാറാണ് ചിത്രത്തിന്‍റെ പ്രദർശനാനുമതി സ്വന്തമാക്കിയിരിക്കുന്നത്. ചിത്രം എപ്പോൾ ഒടിടിയിലെത്തുമെന്നത് വ്യക്തമല്ല. ഇത് സംബന്ധിച്ച് അണിയറ പ്രവർത്തകർ സ്ഥിരീകരണങ്ങളൊന്നും നൽകിയിട്ടില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button