ENTERTAINMENT
മമ്മൂട്ടിക്ക് കോവിഡ്; സി.ബി.ഐ അഞ്ചാം ഭാഗത്തിന്റെ ഷൂട്ടിങ് നിർത്തിവെച്ചു.
നടൻ മമ്മൂട്ടിക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്നലെ രാത്രി നേരിയ ജലദോഷവും തൊണ്ടവേദനയും അനുഭവപ്പെട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. താരം പൂർണ ആരോഗ്യവാനാണെന്ന് ഡോക്ടർമാർ അറിയിച്ചു. മമ്മൂട്ടിക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ അദ്ദേഹം നായകനായ സി.ബി.ഐ അഞ്ചാം ഭാഗത്തിന്റെ ഷൂട്ടിങ് രണ്ടാഴ്ചത്തേക്ക് നിർത്തിവെച്ചു. എസ്.എൻ സ്വാമിയുടെ തിരക്കഥയിൽ കെ. മധു സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ് 60 ദിവസങ്ങളോളം പിന്നിട്ടിരുന്നു.