BREAKING NEWSEDAPPALLATEST NEWSLocal newsPUBLIC INFORMATIONUPDATES

പ്രാർത്ഥനാ സംഗമവും അനുസ്മരണവും സമാപിച്ചു

എടപ്പാൾ:ലോക സമാധാനത്തിന് കടുത്ത ആശങ്കയും വെല്ലുവിളികളുമുയർത്തി അനുദിനം ശക്തിപ്പെട്ടു വരുന്ന .പശ്ചിമേഷ്യൻ സംഘർഷo അവസാനിപ്പിക്കാൻ സമാധാനകാംക്ഷികളായ രാഷ്ട്രങ്ങൾ ശക്തമായി മുന്നോട്ട് വരണമെന്ന് അയിലക്കാട് അൽ സിറാജ് സംഗമം ആവശ്യപ്പെട്ടു. ലോക സമാധാനത്തിന്നായി പ്രാർത്ഥനയും നടത്തി. ഉമർ സഖാഫ് തങ്ങൾ കൂട്ടായി ഉദ്ഘാടനം ചെയ്തു.

പ്രസിഡന്റ് ടി പി മുഹമ്മദലി മൗലവി പ്രാരംഭ പ്രാർത്ഥന നടത്തി സിദ്ധീഖ് മൗലവി അയിലക്കാട് ആദ്ധ്യക്ഷത വഹിച്ചു. റാസൽഖൈമ കേരള ഗ്രൂപ്പ് ഓഫ് കമ്പനി സി ഇ ഒ എം പി ഹസൻ ഹാജി മുഖ്യാഥിതിയായി. ശൈഖ് ജീലാനീ തങ്ങൾ .കണ്ണിയത്ത് ഉസ്താദ്, ഉള്ളാൾ തങ്ങൾ.ശംസുൽ ഉലമ ഇ കെ ഉസ്താദ് നൂറുൽ ഉലമ എം എ ഉസ്താദ് , എ പി.മുഹമ്മദ് മുസ് ലിയാർ തുടങ്ങിയ മഹാത്മാക്കളെ അനുസ്മരിക്കുകയും പ്രത്യേക പ്രാർത്ഥന നടത്തുകയുമുണ്ടായി. വി വി റസാഖ് ഫൈസി, അബൂനജീബ ,പി പി നൗഫൽസഅദി ., അശ്റഫ് സഖാഫി. ആമയൂർ അഹ്സനി മുസ്തഫ ശുകപുരം പ്രസംഗിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button