BREAKING NEWSLATEST NEWSPUBLIC INFORMATIONUPDATES

പ്രായപൂർത്തിയാകാത്ത പെൺകുട്ടി കള്ള് കുടിച്ച് കുഴഞ്ഞു വീണു; ഷാപ്പ് ജീവനക്കാരനെതിരേ കേസ്

കൊച്ചി: പ്രായപൂർത്തിയാകാത്ത മൂന്ന് കുട്ടികൾക്ക് കള്ള് നൽകിയതുമായി ബന്ധപ്പെട്ട് കള്ള് ഷാപ്പ് ജീവനക്കാരനും ലൈസൻസിക്കുമെതിരേ കേസ്. 16 വയസുള്ള രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയുമാണ് പറവൂർൃ ചെറായി റോഡിലെ ചേരായിപാടത്തിന് അരികിലുള്ള ഷാപ്പിലെത്തി കള്ളു കുടിച്ചത്. കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം.തിരിച്ചു പോകുന്നതിനിടെ ബസിൽ വച്ച് ഒരു പെൺകുട്ടി ഛർദിച്ചു. ബസ് ഇറങ്ങിയതിനു ശേഷം റോഡിൽ കുഴഞ്ഞു വീഴുകയും ചെയ്തു.

തുടർന്ന് ബസ് ജീവനക്കാരും നാട്ടുകാരും ചേർന്ന് പൊലീസിനെ അറിയിച്ചതിനു ശേഷമാണ് കുട്ടിയെ ആശുപത്രിയിലാക്കിയത്.കുട്ടിയുടെ ഉള്ളിൽ അമിതമായി കള്ള് ചെന്നിട്ടുണ്ടെന്നാണ് പരിശോധനയിൽ വ്യക്തമായത്. തുടർന്ന് ബന്ധുക്കളുടെ പരാതിയിലാണ് പറവൂർ പൊലീസ് കേസെടുത്തത്. കേസിൽ അറസ്റ്റുകളൊന്നും രേഖപ്പെടുത്തിയിട്ടില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button