CHANGARAMKULAMLocal news

പൊന്നാനി എംഎൽഎയുടെ വികസന കാഴ്ചപ്പാട് : ചങ്ങരംകുളം പ്രസ് ക്ലബ് മീറ്റ് ദ പ്രസ്സ് സംഘടിപ്പിച്ചു

ചങ്ങരംകുളം : വരുന്ന അഞ്ചു വർഷത്തെ പൊന്നാനി മണ്ഡലത്തിലെ വികസനത്തെ കുറിച്ചും, ഭാവി പ്രവർത്തനങ്ങളെക്കുറിച്ചും പൊന്നാനി എംഎൽഎ കെ പി നൗഷാദ് അലി മാധ്യമപ്രവർത്തകരുമായി പങ്കുവെച്ചു വെച്ചു.
ചങ്ങരംകുളം പ്രസ് ക്ലബ്ബ് സംഘടിപ്പിച്ച മീറ്റ് പ്രസ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുടങ്ങിക്കിടക്കുന്ന ചങ്ങരംകുളം ടൗണിന്റെ സൗന്ദര്യവൽക്കരണ പ്രവർത്തനങ്ങളും, കോൾ മേഖലയിൽ കർഷകർ അനുഭവിക്കുന്ന പ്രശ്നങ്ങളും, കടലാക്രമണം മൂലം ദുരിതമനുഭവിക്കുന്ന പൊന്നാനി തീരദേശ മേഖലയിലെ ജനങ്ങളുടെ പ്രശ്നങ്ങളും അടക്കം നിരവധി വിഷയങ്ങൾ മാധ്യമപ്രവർത്തകർ എംഎൽഎയുമായി പങ്കുവെച്ചു.

പ്രസ് ക്ലബ് പ്രസിഡണ്ട് റാഷിദ് നെച്ചിക്കൽ, സെക്രട്ടറി ദാസ് കോക്കൂർ, സുധീർ പള്ളിക്കര, റസാഖ് അരിക്കാട്, വി പി അബ്ദുൽ ഖാദർ, പ്രസന്നൻ കല്ലൂർമ,ഷാഫി ചങ്ങരംകുളം, മോഹൻദാസ് മൂക്കുതല,റഷീദ് കെ മൊയ്‌ദു, റാഫി തങ്ങൾ,ജീന മണികണ്ഠൻ, ഗിരീഷ് ലാൽ,ആഷിക്ക് നന്നം
മുക്ക്, റഹീദ എന്നിവർ സംസാരിച്ചു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button