KUTTIPPURAMLocal news

​പെരുമ്പറമ്പ് മൂടാലിൽ സമസ്ത സ്ഥാപക ദിനം ആചരിച്ചു

​കുറ്റിപ്പുറം: പെരുമ്പറമ്പ് മൂടാൽ എസ്.എം.എഫ് (SMF), എസ്.കെ.എസ്.എസ്.എഫ് (SKSSF) യൂണിറ്റ് കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ പെരുമ്പറമ്പ് മൂടാൽ മഹല്ലിൽ സമസ്ത സ്ഥാപക ദിനം സമുചിതമായി ആചരിച്ചു.
​മഹല്ല് ഖത്തീബ് ഹനീഫ ബാഖവി ആമയൂർ പതാക ഉയർത്തിയതോടെ ചടങ്ങുകൾക്ക് തുടക്കമായി. മഹല്ല് പ്രസിഡണ്ട് മൊയ്തീൻകുട്ടി ഹാജി അധ്യക്ഷത വഹിച്ച പരിപാടിയിൽ പ്രാർത്ഥന, സ്ഥാപകദിന സന്ദേശം, കബർ സിയാറത്ത് എന്നിവ സംഘടിപ്പിച്ചു.
​ പ്രസ്തുത പരിപാടിയിൽ ടി.പി മൊയ്തീൻകുട്ടി, സെക്രട്ടറി പനങ്കാവിൽ മുഹമ്മദ്
ടി.പി അജ്മൽ, കെ.വി അലി, സമീർ താഴംപള്ളി, അബ്ദുസ്സലാം പൊന്നാണ്ടിയിൽ, പി.പി അസ്ക്കർ , പി.കെ ബാവ ഹാജി, പി.കെ ഹൈദർ അലി, സി.എച്ച് ഹമീദ് ഹാജി, സലാം മുസ്ലിയാർ, യൂസഫ് കെ, സി.പി മുഹമ്മദാലി, പി.വി കുഞ്ഞിക്കമ്മു ഹാജി തുടങ്ങിയവർ സംബന്ധിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button