CHANGARAMKULAM
പുനഃപ്രതിഷ്ഠാ ചടങ്ങുകൾ നടന്നു
ചങ്ങരംകുളം : കല്ലൂർമ്മ ശ്രീ മുണ്ടംതൃക്കോവിൽ മഹാദേവക്ഷേത്രത്തിൽ നടന്നുവരുന്ന നവീകരണ കലശത്തിൻ്റെ ഭാഗമായി വെള്ളിയാഴ്ച പുനഃപ്രതിഷ്ഠാ ചടങ്ങുകൾ നടന്നു, ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പെരിണ്ടിരി ചേന്നാസ് ശങ്കരനാരായണൻ നമ്പൂതിരിപ്പാട്, ബ്രഹ്മശ്രീ പാലക്കാട്ടിരി ജയൻ നമ്പൂതിരി എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നല്കി, ഭാഗവതാചാര്യൻ ശ്രീ വെള്ളിനേഴി ഹരികൃഷ്ണൻ്റെ വിജ്ഞാന സദസ്സ് , ക്ഷേത്രത്തിൽ എത്തിയ മുഴുവൻ ഭക്തർക്കും പ്രഭാതഭക്ഷണം പ്രസാദഊട്ട് അത്താഴ ലഘുഭക്ഷണം എന്നിവയും ഉണ്ടായിരുന്നു, ഇതു കൂടാതെ എല്ലാ ദിവസവും വൈകിട്ട് കലാസന്ധ്യയും നടന്നുവരുന്നു, ഏപ്രിൽ 24 മുതൽ ആരംഭിച്ച നവീകരണ കലശം മെയ് 4 ന് പര്യവസാനിക്കമെന്ന് ഭാരവാഹികൾ അറിയിച്ചു.
………
(പ്രതിഷ്ഠാ മഹോത്സവത്തിനോടനുബന്ധിച്ച് നടന്ന കലശം എഴുന്നെള്ളിപ്പ് )