BREAKING NEWSKERALALATEST NEWSPUBLIC INFORMATIONSocialTRENDINGUPDATES

പാട്ടുകളുടെ സംസ്കാരങ്ങളെ മനസിലാക്കാൻ പുതിയ ജനറേഷൻ ശ്രമിക്കണം -ഫിറോസ് ബാബു

പടിഞ്ഞാറങ്ങാടി : എസ് എ വേൾഡ് സ്കൂൾ ആർട്സ് ഫെസ്റ്റ് ഏലിസിയം 2026 പ്രശസ്ത മാപ്പിളപ്പാട്ട് ഗായകനും, ഗവേഷകനും ,റിയാലിറ്റി ഷോ ജൂറി അംഗവും ആയ ഫിറോസ് ബാബു ഉദ്ഘാടനം ചെയ്തു. പുതു തലമുറയിലെ ആളുകൾ ഏത് പാട്ടുകൾ എങ്ങനെ എവിടെ പാടണം എന്നതിനെ കുറിച്ച് നന്നായി പഠിക്കണം എന്നും, ഓരോ പാട്ടുകളുടെയും ഉള്ളടക്കം മനസിലാക്കി കൊണ്ട് അതിനെ ആസ്വദിക്കാൻ ശ്രമിക്കണം എന്നും ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം ഓർമ്മപ്പെടുത്തി.

ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ വി ടി സിദ്ധീഖ് സ്വാഗതം പറഞ്ഞു, അയ്യൂബി എജുസിറ്റി ജനറൽ സെക്രട്ടറി സി അബ്ദുൽ കബീർ അഹ്സനി അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്കൂൾ അഡ്മിൻ പി എസ് ഷംഫിൽ, എം എസ് വിഭാഗം കോർഡിനേറ്റർ സുബൈർ ബാഖവി, പി ആർ ഒ പി ടി അഷറഫ്, പ്രോഗ്രാം കോർഡിനേറ്റർ എ പി ജുനൈദ് എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button