KERALAMALAPPURAM

ദേശീയ ദുരന്ത നിവാരണ സേന എയർപോർട്ടിൽ മോക്ഡ്രിൽ നടത്തി

കോഴിക്കോട് എയർപോർട്ടിൽ സിഐഎസ് എഫ്, ദേശീയ ദുരന്തനിവാരണ സേന എയർപോർട്ട് അതോറിറ്റി, എയർപോർട്ട് ഫയർ വിംഗ് എന്നിവ സംയുക്തമായി കോഴിക്കോട് എയർപോർട്ടിൽ ദുരന്തനിവാരണത്തിനായി മോക്ഡ്രിൽ സംഘടിപ്പിച്ചു. പ്രകൃതി അനുബന്ധ ദുരന്തങ്ങളുടെയും തയ്യാറെടുപ്പുകൾ വിലയിരുത്താനാണ് കോഴിക്കോട് എയർപോർട്ടിലെ എയർ ട്രാഫിക് കെട്ടിടം തകർന്നുവീഴുന്നതായും രക്ഷാ പ്രവർത്തനങ്ങൾ നടത്തുന്നതുമായുള്ള സങ്കൽപ്പത്തിലായിരുന്നു മോക്ഡ്രിൽ സംഘടിപ്പിച്ചത്.

ഇന്ന് (വ്യാഴം) ഉച്ച കഴിഞ്ഞ് മൂന്നിന് അപായ സൈറൺ മുഴങ്ങി. ആദ്യം കുതിച്ചെത്തിയ എയർപോർട്ടിൽ അഗ്ന‌ിരക്ഷാ സേന, സിഐ എസ്എഫ് എന്നിവരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനങ്ങളും തുടർന്നെത്തിയ എയർപോർട്ട് ആശുപത്രിയിലെ മെഡിക്കൽ സംഘത്തിന്റെ നേതൃത്വത്തിൽ പരിക്കേറ്റവർക്കുള്ള പരിചരണവും അതിവേഗത്തിൽ നടന്നു. രക്ഷാപ്രവർ ത്തനങ്ങൾക്കായി എൻഡിആർഎഫ് സംഘം കോഴിക്കോട്, മലപ്പുറം എന്നിവിടങ്ങളിൽ നിന്നുമെത്തി പരിക്കേറ്റവരെ താലൂക് ആശുപത്രിയിലേക്ക് മാറ്റുന്നതായും കെട്ടിട അവശിഷ്ടങ്ങളിൽ കുടുങ്ങിയവരെ കോൺക്രീറ്റ് കട്ട് ചെയ്ത് എൻഡിആർഎഫ് ടീം രക്ഷപ്പെടുത്തുന്നതായും മുകൾഭാഗത്ത് കുടുങ്ങിയവരെയും അബോധാവസ്ഥയിൽ ആയവരെയും റോപ്പ് റെസ്ക്യൂവിൽ പുറത്തെത്തിക്കുന്നതായുമുള്ള നടപടികൾ എൻഡിആർഎഫ് അംഗങ്ങൾ പൂർത്തിയാക്കി.

എയർപോർട്ടിൽ ഒരുക്കിയ മോക്ക് ഡ്രിൽലിൽ ആംബുലൻസ്, സിഐഎസ് എഫ്, എൻഡിആർഎഫ് എയർപോർട്ട് അഗ്‌നിരക്ഷാസേന, ആരോഗ്യ വകുപ്പ്, റവന്യൂ, തെഹസിൽദാർ കൊണ്ടോട്ടി, എയർപോർട്ടിലെ വിവിധ വകുപ്പ് മേധാവികൾ എന്നിവർ മോക്ഡ്രില്ലിൽ പങ്കാളികളായി.

സി.ഐ.എസ്.എഫ്. കോഴിക്കോട് കമാൻഡന്റ് ജിതേന്ദ്ര സിംഗ് രത്തോർ, എയർപോർട്ട് ഡയറക്ടർ മുകേഷ് യാദവ്, എൻ.ഡി.ആർ.എഫ്. പ്രതിനിധി സി.എം.സുജിത് എന്നിവരുടെ മേൽനോട്ടത്തിലായിരുന്നു മോക് ഡ്രിൽ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button