ചെർളശ്ശേരി നാട്ടുമൗലിദ് സമാപിച്ചു.
പോട്ടൂർ :മലപ്പുറം പാലക്കാട് ജില്ലകൾ സംഗമിക്കുന്നവെള്ളാളൂർ – ചെർളശ്ശേരി പ്രദേശത്തെ സാംസ്കാരിക കൂട്ടായ്മയുടെ നേതൃത്വത്തിൽ വെള്ളാളൂർ ചെർളശ്ശേരിയിൽ സംഘടിപ്പിച്ച നാട്ടു മൗലീദ് 2.0 ഭക്തിനിർഭരവും വർണ്ണാഭവുമായി സമാപിച്ചു.വൈകിട്ട് നടന്ന മൗലീദ് സദസോടെയാണ് പരിപാടികൾക്ക് തുടക്കമായത്. തുടർന്ന് നടന്ന സാംസ്കാരിക സമ്മേളനം ലൈഫ് സ്കിൽ ട്രൈനർ ഉമർ പുനത്തിൽ ഉദ്ഘാടനം ചെയ്തു.
സാംസ്കാരിക ഒത്തുചേരലുകൾ നാടിന്റെ ഐക്യവും സാഹോദര്യവും ശക്തിപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു.നാട്ടു മൗലീദ് കമ്മിറ്റി ചെയർമാൻ കെ.കെ. കമ്മുണ്ണി അധ്യക്ഷത വഹിച്ച ചടങ്ങിൽ കൺവീനർ പി.ടി അഷ്റഫ് സ്വാഗതം പറഞ്ഞു.കേരള മാപ്പിള കലാ അക്കാദമി അംഗം സുഹൈൽ പട്ടാമ്പിമുഖ്യപ്രഭാഷണം നടത്തി.
വട്ടംകുളം ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡ് മെമ്പർ ജിതേഷ്, കപ്പൂർ ഗ്രാമപഞ്ചായത്ത് ഇരുപതാം വാർഡ് മെമ്പർ ശ്രീജിത്ത്, ജനറൽ കൺവീനർ പി.ടി.എം ആനക്കര, കെ കെ മൂസ, റഷീദ് കുമരനല്ലൂർ, ഷുക്കൂർ അബ്ദുല്ല . അലി അസ്ഹറുദീൻ, ആശിഖ് മാട്ടായ, സാലിഹ് മാരായം കുന്ന്, റിയാസ് മാരായം കുന്ന്, കെ കെ കരീം, ഷറഫുദ്ദീൻ, കെ കെ താജുദ്ദീൻ,സലാം മാസ്റ്റർ, പിടി അലി.എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.തുടർന്ന് ഇശൽകെസ്സ്, ദഫ് മുട്ട്പ്രദർശനങ്ങൾ, ഖവാലി , മദ്ഹ് ഗാനാ ലാപനം കുട്ടികളുടെ കലാപരിപാടികൾതുടങ്ങിയവ നടന്നു. നാട്ടിലെ നൂറുകണക്കിന് വിശ്വാസികളും നാട്ടുകാരും പരിപാടിയിൽ സംബന്ധിച്ചു.