BREAKING NEWSCHANGARAMKULAMLATEST NEWSUPDATES
ചങ്ങരംകുളം മൂക്കുതലയില്‍ വില്‍പനക്ക് സൂക്ഷിച്ച മൂന്നര ലിറ്റര്‍ ചാരായം പിടികൂടി ‘ പ്രതിക്കെതിരെ കേസെടുത്തു
ചങ്ങരംകുളം മൂക്കുതലയില്‍ വില്‍പനക്ക് സൂക്ഷിച്ച മൂന്നര ലിറ്റര്‍ ചാരായം പിടികൂടി.പൊന്നാനി എക്സൈസ് റേഞ്ച് ഓഫീസിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ പ്രഫുല ചന്ദ്രനും പാർട്ടിയും ചേർന്ന് നടത്തിയ പരിശോധനയിലാണ് 3.5 ലിറ്റര്‍ ചാരായം പിടികൂടിയത്.സംഭവത്തില്‍ മൂക്കുതല പട്ടയത്ത് വീട്ടിൽ രഞ്ജിത്ത് എന്നയാള്‍ക്കെതിരെഎക്സൈസ് കേസെടുത്തു.പരിശോധനക്കിടെ ഇയാള്‍ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു.വിൽപ്പനയ്ക്കായി വാഹനത്തിൽ സൂക്ഷിച്ച 3.5 ലിറ്റർ ചാരായമാണ് പിടികൂടിയത്.പ്രിവന്റീവ് ഓഫീസർ(ഗ്രേഡ് ) വിനേഷ് എംസി,ജ്യോതി ടി കെ, സിവിൽ എക്സൈസ് ഓഫീസർ അർജുൻ എ പി എന്നിവർ പരിശോധനയില്‍ പങ്കെടുത്തു.പ്രതി ഓടി പോയതിനാൽ അറസ്റ്റ് ചെയ്യാൻ കഴിഞ്ഞിട്ടില്ല.പ്രതിക്കായുള്ള അന്വേഷണം ഊർജ്ജിതമാക്കിയതായി ഉദ്ധ്യോഗസ്ഥര്‍ പറഞ്ഞു