Palakkad

പാലക്കാട് ജില്ലാ പഞ്ചായത്തിലേക്ക് തൃത്താലയിൽ നിന്ന് രണ്ടു ടി.കെ മാർ

തൃത്താല: ജില്ലാ പഞ്ചായത്തിലേക്ക് ചാലിശ്ശേരി, കപ്പൂർ ഡിവിഷനുകളിൽ നിന്ന് ടി.കെ സുധീഷ് കുമാർ, ടി.കെ സുനിൽകുമാർ എന്നിവർ വിജയിച്ചു. എൽഡിഎഫ് സ്ഥാനാർത്ഥി ടി.കെ സുധീഷ് കുമാർ ഇടത് സിറ്റിംഗ് സീറ്റായ ചാലിശ്ശേരി ഡിവിഷൻ നിലനിർത്തിയപ്പോൾ എൽഡിഎഫ് സിറ്റിംഗ് സീറ്റായ കപ്പൂർ ഡിവിഷൻ പിടിച്ചെടുത്ത് ടി കെ സുനിൽകുമാർ ശ്രദ്ധേയനായി.

പാലക്കാട് ജില്ലാ പഞ്ചായത്ത് ചാലിശ്ശേരി ഡിവിഷൻ എൽഡിഎഫ് സ്ഥാനാർത്ഥി ടി കെ സുധീഷ് കുമാർ യുഡിഎഫ് സ്ഥാനാർത്ഥിയായ അഡ്വക്കേറ്റ് സുബ്രഹ്മണ്യനെതിരെ 4862 വോട്ടുകളാണ് നേടിയത്. അതേസമയം കപ്പൂർ ഡിവിഷൻ യുഡിഎഫ് സ്ഥാനാർഥി ടി കെ സുനിൽകുമാർ എൽഡിഎഫ് സ്ഥാനാർത്ഥിയായ പി എൻ മോഹനനെതിരെ 1695 വോട്ടുകളാണ് നേടിയത്.

പാലക്കാട് ജില്ലാ പഞ്ചായത്തിൽ 12 സീറ്റുകൾ യുഡിഎഫ് നേടിയപ്പോൾ 19 സീറ്റുകൾ ജില്ലാ പഞ്ചായത്ത് ഭരണം എൽഡിഎഫ് നിലനിർത്തി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button