CHANGARAMKULAMLocal news

കെ.എൽ.ഇ.ഒ പൊന്നാനി താലൂക്ക് പ്രവർത്തക സംഗമം നടന്നു

ചങ്ങരംകുളം: കേരള ലോക്കൽ സെൽഫ് ഗവൺമെന്റ് എംപ്ലോയീസ് ഓർഗനൈസേഷൻ (കെ.എൽ.ഇ.ഒ) പൊന്നാനി താലൂക്ക് പ്രവർത്തക സംഗമം ചങ്ങരംകുളത്ത് നടന്നു. നന്നംമുക്ക് മണ്ഡലം പ്രസിഡന്റ് സാഹിർ ആലുങ്ങൽ ഉദ്ഘാടനം ചെയ്തു.

പിണറായി വിജയൻ മുഖ്യമന്ത്രിയായിരുന്ന പത്തുവർഷക്കാലത്ത് ജീവനക്കാരുടെ വിവിധ ആവശ്യങ്ങൾ കേരള എൻ.ജി.ഒ യൂണിയൻ നേതൃത്വം ശക്തമായി ഉന്നയിച്ചിരുന്നില്ലെന്നും, എന്നാൽ ഇപ്പോൾ ജീവനക്കാരുടെ ആവശ്യങ്ങൾ ഉൾക്കൊള്ളുന്ന നിവേദനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ സമീപിക്കുന്നതിൽ വിരോധാഭാസമുണ്ടെന്നും ഉദ്ഘാടന പ്രസംഗത്തിൽ നാഹിർ ആലുങ്ങൽ പറഞ്ഞു.

ജീവനക്കാർക്ക് ലഭിക്കാനുള്ള 286 മാസത്തെ ക്ഷാമബത്ത കുടിശ്ശിക, ആർജിത അവധി ആനുകൂല്യങ്ങൾ, ശമ്പളപരിഷ്കരണം, പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കൽ തുടങ്ങിയ ആവശ്യങ്ങളാണ് നിവേദനത്തിലുള്ളതെന്നും, ഭരണം കൈവശമുണ്ടായിരുന്നപ്പോൾ ഉന്നയിക്കാതിരുന്ന വിഷയങ്ങൾ ഇപ്പോൾ മുന്നോട്ടുവയ്ക്കുന്ന ഇരട്ടത്താപ്പ് നയം ജീവനക്കാർ തിരിച്ചറിയണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സംസ്ഥാന സെക്രട്ടറി പ്രേമകുമാർ കോട്ടപ്പാട്ട് അധ്യക്ഷത വഹിച്ചു. നാസർ പി.വി., രാഹുൽ ടി., ഡെൽബിൻ എൻ.എക്സ്. എന്നിവർ സംസാരിച്ചു. രാഹുൽ ടി. സ്വാഗതവും ഡെൽബിൻ എൻ.എക്സ്. നന്ദിയും രേഖപ്പെടുത്തി.

യോഗത്തിൽ പുതിയ പൊന്നാനി താലൂക്ക് കമ്മിറ്റി ഭാരവാഹികളായി രാഹുൽ ടി. (പ്രസിഡന്റ്), ഡെൽബിൻ എൻ.എക്സ്. (സെക്രട്ടറി), അനിൽ ബാബു (ട്രഷറർ), മുരളി പി. (വൈസ് പ്രസിഡന്റ്), മിനി കെ.ആർ. (ജോയിന്റ് സെക്രട്ടറി) എന്നിവരെയും ജില്ലാ കൗൺസിൽ അംഗങ്ങളായി പ്രേമകുമാർ കോട്ടപ്പാട്ട്, രാജൻ കെ.കെ. എന്നിവരെയും തെരഞ്ഞെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button