CHANGARAMKULAMLocal news
കെ.എൻ.എം ചങ്ങരംകുളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ബഹുജന സംഗമം സംഘടിപ്പിച്ചു
ചങ്ങരംകുളം: വ്യക്തി സംസ്കരണം സമൂഹ നന്മക്ക് എന്ന ലക്ഷ്യത്തോടെ ചങ്ങരംകുളം മണ്ഡലം ബഹുജന സംഗമം സംഘടിപ്പിച്ചു വളയംകുളം അസ്സബാഹ് ആർട്സ് ആൻഡ് സൈൻസ് കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ചങ്ങരംകുളം പ്രവാസി കൂട്ടായ്മ പ്രസിഡണ്ട് എം കെ നസീർ ഉദ്ഘാടനം ചെയ്തു
മൗലവി സിദ്ദീഖ് അൻസാരി മുഖ്യ പ്രഭാഷണം നടത്തി. കുഞ്ഞുമുഹമ്മദ് പന്താവൂർ അധ്യക്ഷൻ വഹിച്ചു. സംസ്കൃത സമൂഹം ലക്ഷ്യമിട്ട് പ്രദേശത്ത് നടപ്പാക്കേണ്ട വിവിധ പദ്ധതികളുടെ ആക്ഷൻ പ്ലാൻ അബ്ദുൽ ഹമീദ് ഫാറൂഖി അവതരിപ്പിച്ചു. കെ ഹമീദ് മാസ്റ്റർ
പി പിഎം അശ്റഫ് അm ഹാഷിം മുണ്ടക്കയം വി മുഹമ്മദുണ്ണി ഹാജി എന്നിവർ പ്രസംഗിച്ചു.