Local newsTHAVANUR
കെ.എസ്.ആർ.ടി.സി ബസുകളുടെ ഫ്ലാഗ് ഓഫ് കർമ്മം നടന്നു
എടപ്പാൾ: തിരൂർ പൊന്നാനി റൂട്ടിൽ ചമ്രവട്ടം വഴി പുതിയ രണ്ട് കെ.എസ്.ആർ.ടി.സി ബസുകളുടെ ഫ്ലാഗ് ഓഫ് കർമ്മം ചമ്രവട്ടം സെന്ററിൽ അഡ്വ വി.എസ് ജോയ് എം.എൽ.എ നിർവഹിച്ചു. കാലടി പഞ്ചായത്ത് പ്രസിഡന്റ് മുബ്ഷിറ അധ്യക്ഷത വഹിച്ചു. പൊന്നാനി ഡി.ടി.ഒ കെ.പി രാധാകൃഷ്ണൻ,വാർഡ് മെമ്പർ സലിം നരിപ്പറമ്പ്,സുരേഷ് പൊൽപാക്കര,എം അബ്ദുള്ള കുട്ടി,വി.പി ഷാഫി,റഫീഖ് പിലാക്കൽ,സാജുമോൻ എം.യു തുടങ്ങിയവർ സംസാരിച്ചു.