BREAKING NEWSLATEST NEWSPUBLIC INFORMATIONUPDATES
കുടുംബ ക്ഷേത്രത്തിന്റെ ഓഫീസ് റൂം തീ പിടിച്ച് നശിച്ച നിലയിൽ
ചങ്ങരംകുളം:കുടുംബ ഓഫീസ് റൂം തീ പിടിച്ച് നശിച്ച നിലയിൽ.ചിയ്യാനൂർ ഇരിക്കാലിക്കൽ കുടുംബ ക്ഷേത്രത്തിന്റെ ഓഫീസാണ് തീ പിടിച്ച് നശിച്ചത്.ഞായറാഴ്ച കാലത്ത് തൊഴാനെത്തിയ ഭക്തരാണ് ഓഫീസ് കത്തി നശിച്ച നിലയില്‍ കണ്ടത്.ക്ഷേത്രത്തിലെ സ്ഥാനകാലും പ്ലാസ്റ്റിക് സാധനങ്ങളും പൂജാസാമഗ്രികളും പുൽപായയും അടക്കം കത്തിനശിച്ചു.സംഭവത്തില്‍ ക്ഷേത്ര കമ്മറ്റി ഭാരവാഹികൾ ചങ്ങരംകുളം പോലീസിന് നല്കിയ പരാതിയില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.