CHANGARAMKULAM

ചാലിശേരി എം പി.പി.എം സൺഡേ സ്കൂൾ പ്രവേശനോൽസവം നടത്തി

ചാലിശേരി: സെന്റ് പീറ്റേഴ്സ് ആന്റ് സെൻറ് പോൾസ് യാക്കോബായ സുറിയാനി പള്ളിക്ക് കീഴിലുള്ള മോർ പത്രോസ്, പൗലോസ് മെമ്മോറിയൽ സൺഡേ സ്കൂളിന്റെ 94 മത് പ്രവേശനോൽസവം നടത്തി.പ്രവേശനോൽസവം ജോസഫ് ചാലിശേരിഉദ്ഘാടനം ചെയ്തു.

വികാരി ഫാ റെജി കുഴിക്കാട്ടിൽ അദ്ധ്യക്ഷനായി നവാഗതരായ കുട്ടികളെ വികാരി പൂക്കൾ നൽകി സ്വീകരിച്ചു സണ്ടേസ്കൂളിന്റെ നേതൃത്വത്തിൽ ശിശുവകുപ്പ് വിദ്യാർത്ഥികൾക്കായി പുറത്തിറക്കിയ പുസ്തകത്തിന്റെ പ്രകാശനം സഭാ മാനേജിംഗ് കമ്മറ്റിയംഗം കെ.എ ഏലിയാസ്, പഠന പുസ്തകവിതരണം സെക്രട്ടറി പി.സി. താരുകുട്ടി എന്നിവർ നിർവഹിച്ചു.
ട്രസ്റ്റി സി.യു. ശലമോൻ, ഭദ്രാസന കൗൺസിൽ അംഗം സി.യു. രാജൻ, പി.ടി എ സെക്രട്ടറി ഷാബു സി.വി. വനിത സമാജം സെക്രട്ടറി ജോളി സണ്ണി, യൂത്ത് അസോസിയേഷൻ ജോ: സെക്രട്ടറി ക്രിസ്റ്റോ റ്റൈറ്റസ്, അദ്ധ്യാപകരായ ആന്റണി കെ സി, ജിനി ബിനു എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button