Local news

കടവല്ലൂർ കല്ലുംപുറത്ത് വീടിനു മുൻപിൽ ശുചിമുറി മാലിന്യം തള്ളിയ നിലയിൽ

പെരുമ്പിലാവ്:കടവല്ലൂർ കല്ലുംപുറത്ത് വീടിനു മുൻപിൽ ശുചിമുറി മാലിന്യം തള്ളിയ നിലയിൽ കണ്ടെത്തി.കഴിഞ്ഞ ദിവസം രാത്രിയുടെ മറവിലാണ് ശുചിമുറി മാലിന്യം തള്ളിയിരിക്കുന്നത്.കല്ലുംപുറം പുലിക്കോട്ടിൽ ബാബുവിന്റെ വീടിന് മുൻപിലെ ഓവു പാലത്തിന് സമീപമാണ് മാലിന്യം തള്ളിയിരിക്കുന്നത്.ബാബു വിവരം അറിയിച്ചതിനെ തുടർന്ന് വാർഡ് മെമ്പർ രാജേഷ് കടവല്ലൂർ സ്ഥലത്തെത്തി സംഭവം പഞ്ചായത്തിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് രാജേഷ് കടവല്ലൂർ പറഞ്ഞു.കെമിക്കൽ ചേർത്താണ് മാലിന്യം കൊണ്ടുവന്നിടുന്നെങ്കിലും കെമിക്കലിന്റെ ശക്തി കുറയുന്നതോടെ രൂക്ഷമായ ദുർഗന്ധമാണനുഭവപ്പെടുന്നത് .പാതയിലൂടെ പ്രഭാത സവാരിക്ക് ഇറങ്ങുന്നവർക്കും ,സമീപത്തെ മറ്റ് വീട്ടുകാർക്കും , വാഹന – കാൽനട യാത്രക്കാർക്കും സഹിക്കാനാകാത്ത ദുർഗന്ധമാണ് ഇനി ഇവിടെ അനുഭവപ്പെടുക.രാത്രിയുടെ മറവിൽ മാലിന്യം തള്ളുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button