CHANGARAMKULAM
ഓർക്കിഡ് ആശുപത്രിയിൽ മഴക്കാലപൂർവ്വ ശുചീകരണം നടത്തി
ചങ്ങരംകുളം : ഓർക്കിഡ് ആശുപത്രിയിൽ മഴക്കാലപൂർവ്വ ശുചീകരണം നടത്തി.
സ്ഥാപനത്തിലെ ജീവനക്കാരുടെ നേതൃത്വത്തിൽ ആയിരുന്നു ശുചീകരണം നടത്തിയത്. നന്നംമുക്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശാന്തിനി രവീന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു.ഓരോ വീടുകളും സ്ഥാപനങ്ങളും മഴ വരുന്നതിന് മുൻപ് തന്നെ ശുചീകരണം നടത്തുവാൻ ശ്രമിക്കണമെന്നും, ഓർക്കിഡ് ആശുപത്രിയിലെ ജീവനക്കാർ നടത്തിയ ഈ പ്രവർത്തനം അഭിനന്ദനങ്ങൾ അർഹിക്കുന്നതാണ് എന്നും ഉദ്ഘാടന പ്രസംഗത്തിൽ പ്രസിഡന്റ് പറഞ്ഞു.ആശുപത്രി ജനറൽ മാനേജർ മുഹമ്മദ് റോഷൻ അധ്യക്ഷത വഹിച്ചു. ഡയറക്ടർമാരായ അലി, ഖാലിദ്, നേഴ്സിംഗ് സൂപ്രണ്ട് മേരി മാത്യു എന്നിവർ പരിപാടിക്ക് ആശംസകൾ നേർന്ന് സംസാരിച്ചു.മാർക്കറ്റിങ് മാനേജർ ആഷിക്ക് നന്നംമുക്ക് സ്വാഗതവും അസിസ്റ്റന്റ് ജനറൽ മാനേജർ സുബ്രഹ്മണ്യൻ നന്ദിയും പറഞ്ഞു.