ഐ.എസ്.എസ് പൂർവ്വ വിദ്യാർത്ഥി – അധ്യാപക മഹാ സംഗമം ജൂലൈ 26ന് നടക്കും
പൊന്നാനി: ഗോൾഡൻ ജൂബിലിയുടെ നിറവിൽ
നിൽക്കുന്ന പൊന്നാനി ഐ.എസ്.എസ് ഹയർ
സ്കൂളിന്റെ പൂർവ്വ വിദ്യാർത്ഥി – അധ്യാപക
മഹാ സംഗമം 2026 ജൂലൈ 26 ഞായറാഴ്ച്ച
സംഘടിപ്പിക്കും. മഹാ സംഗമത്തിന്റെ പ്രഖ്യാപനം
ജമാഅത്തെ ഇസ്ലാമി ഹിന്ദ് മലപ്പുറം വെസ്റ്റ് ജില്ലാ വൈസ് പ്രസിഡന്റ് പി.കെ ഹബീബ് ജഹാൻ
പൂർവ്വ വിദ്യാർത്ഥിയും ഇല ഫൌണ്ടേഷൻ സ്ഥാപകനും കൂടിയായ നജീബ് കുറ്റിപ്പുറത്തിന് ഫസ്റ്റ് ലുക്ക് പോസ്റ്റർ നൽകികൊണ്ട് നിർവ്വഹിച്ചു.
സ്കൂൾ ബി ബ്ലോക്ക് ഓഡിറ്റോറിയത്തിൽ നടന്ന
പ്രഖ്യാപന സമ്മേളനത്തിൽ അലുംനി അസോസിയേഷൻ രക്ഷാധികാരി എം. അബ്ദുല്ല മാസ്റ്റർ അധ്യക്ഷത വഹിച്ചു. പൂർവ്വ അധ്യാപകനും മുൻ ഡി.വൈ.എസ്.പി യും കൂടിയായ ജബ്ബാർ മാസ്റ്റർ, മുൻ. അഡീഷണൽ സെക്രട്ടറി എ.അബ്ദുൽ ലത്തീഫ് മാറഞ്ചേരി, ജമാഅത്തെ ഇസ്ലാമി ഹിന്ദ് പൊന്നാനി ഏരിയ പ്രസിഡന്റ് പി.അബ്ദുസലാം, പെരുമ്പടപ്പ് ഏരിയ സെക്രട്ടറി വി.പി റഷീദ് വെളിയംങ്കോട്, ഐ.എസ്.എസ് പ്രസിഡന്റ് പി.വി അബ്ദുൽ ലത്തീഫ്, പ്രിൻസിപ്പാൾ പി.കെ അബ്ദുൽ അസീസ്, അലുംനി അസോസിയേഷൻ (ഇസ്സ) പ്രസിഡന്റ് മുസ്തഫ മാസ്റ്റർ, സെക്രട്ടറി കെ.പി അബ്ദുല്ല, വൈസ് പ്രസിഡന്റ് സൗദ ജബ്ബാർ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ജലീൽ മണമ്മൽ, താഹിറ ഇസ്മായിൽ എന്നിവർ സംബന്ധിച്ചു.
കൂടാതെ സംഗമത്തിന്റെ വിജയത്തിനായി വിപുലമായ സ്വാഗതസംഘവും രൂപീകരിച്ചു. മുഖ്യ രക്ഷാധികാരിയായി വി. മൂസ മൗലവിയെയും ചെയർപേഴ്സണായി പി.വി അബ്ദുൽ ലത്തീഫിനെയും ജനറൽ കൺവീനറായി പ്രിൻസിപ്പാൾ പി.കെ അബ്ദുൽ അസീസിനെയും തിരഞ്ഞെടുത്തു. വൈസ് ചെയർപേഴ്സന്മാരായി സി.വി ജമീല, പി.അബ്ദുസലാം, എ.സൈനുദ്ധീൻ, പി.എം അബ്ദുൽ മജീദ്, ഖാദർ എടപ്പാൾ എന്നിവരെയും ജോയിന്റ് കൺവീനർമാരായി എം.അബ്ദുല്ല മാസ്റ്റർ, മുസ്തഫ മാസ്റ്റർ, കെ.പി അബ്ദുല്ല, സൗദ ജബ്ബാർ എന്നിവരെയും തെരഞ്ഞെടുത്തു.