EDAPPALLocal news

ഐ എച്ച് ആർ ഡി യെ കാലോചിതമായി പരിഷ്കരിക്കും: ഡോ. എം വി രാജേഷ്

എടപ്പാൾ: സംസ്ഥാന സർക്കാരിന് കീഴിലെ കേരളത്തിലെ ഏറ്റവും വലിയ സാങ്കേതിക വിദ്യാഭ്യാസ കേന്ദ്രമായ ഐ എച്ച് ആർ ഡി യിൽ സമഗ്ര പരിഷ്കരണം കൊണ്ടുവരുമെന്ന് ഐ എച്ച് ആർ ഡി ഡയറക്ടർ ഡോ. എം വി രാജേഷ് പ്രസ്താവിച്ചു.
സാങ്കേതികവിദ്യയിലെ ധാർമികത തിരിച്ചറിഞ്ഞ് മുന്നേറാൻ വിദ്യാർത്ഥി സമൂഹം തയ്യാറാകണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ഐഎച്ച്ആർഡി ഡയറക്ടറായി പുതുതായി നിയമിതനായ ഡോ. എം വി രാജേഷിന് അദ്ദേഹം ആദ്യം ജോലി ചെയ്ത വട്ടംകുളം ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂളിൽ നൽകിയ സ്വീകരണത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

പ്രിൻസിപ്പൽ പി കെ സഹന അധ്യക്ഷത വഹിച്ചു. വട്ടംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷാജിമോൾ പാലത്തിങ്ങൽ ഉദ്ഘാടനം ചെയ്തു. ഐഎച്ച്ആർഡി കോളേജ് പ്രിൻസിപ്പൽമാരായ പി അബ്ദുസമദ്, ഡോ.കെ സന്തോഷ് ബാബു, പിടിഎ പ്രസിഡണ്ട് ടി വി അജിത്ത്, സ്റ്റാഫ് സെക്രട്ടറി ഫിറോസ് ഖാൻ അണ്ണക്കമ്പാട്, അലുമ്നി പ്രസിഡണ്ട് അനൂപ് അച്യുതൻ, എസ് ഷബീർ, സി എം ഹരി, സത്യൻ കൊലവത്ര, എൻ വി പ്രവിത മോഹനൻ, പി മണിവർണ്ണൻ എന്നിവർ പ്രസംഗിച്ചു. പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് ഉപഹാര സമർപ്പണം നടത്തി. കലാപരിപാടികളും ഉണ്ടായി. പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെയാണ് ഡയറക്ടറെ സ്വീകരിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button