ഐഡിയൽ എയർ സ്കൗട്ട് മാസ്റ്റർ ഫാസിൽ മാജിദ് ഇന്ത്യൻ സ്കൗട്ട്-ഗൈഡ് ഫെല്ലോഷിപ്പ് യൂത്ത് അവാർഡ് ഏറ്റുവാങ്ങി.
കടകശ്ശേരി ഐഡിയൽ സ്കൂൾ എയർ സ്കൗട്ട് സ് മാസ്റ്റർ ഫാസിൽ മാജിദ് ഇന്ത്യൻ സ്കൗട്ട്-ഗൈഡ് ഫെല്ലോഷിപ്പ് യൂത്ത് അവാർഡ് ഏറ്റുവാങ്ങി.മേഘാലയഗവർണർ സി.എച്ച്. വിജയശങ്കർആണ് അവാർഡ് സമ്മാനിച്ചത്. ലോക് ഭവനിൽ ഇന്ത്യൻ സ്കൗട്ട് ആൻഡ് ഗൈഡ് ഫെലോഷിപ്പ്നാഷണൽ യൂത്ത്അവാർഡ് ലഭിച്ച പതിനൊന്ന് പേരുമായും ഗവർണർ കൂടിക്കാഴ്ച നടത്തി.
കേരളത്തിൽ നിന്ന് ഫാസിൽ മാജിദ് മാത്രമാണ് അവാർഡ് ജേതാവ്.അന്താരാഷ്ട്ര യുവജന ദിനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയിൽ പത്മശ്രീ ജേതാവ് ഡോ. സയ്യിദ് എം.എച്ച്. കിർമാനി പ്രസംഗിച്ചു. ദേശീയ- അന്തർദേശീയ യൂത്ത് അവാർഡ് ജേതാക്കൾ തങ്ങളുടെ അനുഭവങ്ങൾ പങ്കുവെച്ചു.സ്കൗട്ട്-ഗൈഡ് പ്രസ്ഥാനത്തിന്റെ സമർപ്പണത്തെയും നേട്ടങ്ങളെയും ഗവർണർ അഭിനന്ദിച്ചു. നേതൃത്വം, അച്ചടക്കം, സമൂഹത്തോടുള്ള സേവനം എന്നീ മൂല്യങ്ങൾ യുവതലമുറ ഉയർത്തിപ്പിടിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
സമൂഹനിർമ്മിതിയിൽ യുവാക്കളുടെ പങ്ക് നിർണായകമാണെന്നും രാജ്യത്തിന്റെ വികസനത്തിന് അവർ മാതൃകയാകണമെന്നും ഗവർണർ കൂട്ടിച്ചേർത്തു.പരിപാടിയിൽ വിവിധ സ്കൂളുകളിൽ നിന്നും സംഘടനകളിൽ നിന്നുമുള്ള സ്കൗട്ടുകളും ഗൈഡുകളും യൂത്ത് പ്രതിനിധികളും പങ്കെടുത്തു.