EDAPPALLocal news

ഏട്ടൻ ശുകപുരം സ്മാരക PCWF പ്രഥമ അവാർഡ് സിദ്ധീഖ്മൗലവി അയിലക്കാടിന് സമ്മാനിച്ചു

എടപ്പാൾ: ലഹരി വിരുദ്ധ പ്രവർത്തനരംഗത്തെ സംഘാടക മികവിന് പൊന്നാനി കൾച്ചറൽ വേൾഡ് ഫണ്ടേഷൻ ഏർപ്പെടുത്തിയ ഏട്ടൻ ശുകപുരം സ്മാരക പ്രഥമ പുരസ്കാരം,
കേരളമ ദ്യനിരോധന സമിതി സംസ്ഥാന ഉപാദ്ധ്യക്ഷൻ സിദ്ധീഖ് മൗലവി അയിലക്കാടിന് സമ്മാനിച്ചു. അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിൽ വട്ടംകുളം ബാങ്ക് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ഏട്ടൻ ശുകപുരം അനുസ്മരണ പരിപാടിയിൽ കേരള മദ്യനിരോധന സമിതി സംസ്ഥാന പ്രസിഡന്റ് ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ മാസ്റ്റർ ഗ്രാമപഞ്ചായത്ത് സാരഥികൾ പിസിഡബ്ലിയു എഫ് ഭാരവാഹികൾ തുടങ്ങിയവരുടെ നേതൃത്വ ത്തിൽ പൗരാവലിയാണ് അവാർഡ്ദാനം നടത്തിയത്.
പി.കോയക്കുട്ടി മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു.
ഇയ്യച്ചേരികുഞ്ഞികൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനംചെയ്തു.
സത്യവും ധർമ്മവും കൂടി വരാൻ മദ്യത്തിൻ്റേയും മറ്റു ലഹരി വസ്തുക്കളുടേയും ലഭ്യത കുറയ്ക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പി.കോയക്കുട്ടിമാസ്റ്റർ അധ്യക്ഷതവഹിച്ചു. അടാട്ട് വാസുദേവൻ മാഷ്, ഏട്ടൻ ശുകപുരം അനുസ്മരണപ്രഭാഷണം നടത്തി.വട്ടംകുളം പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം.എ. നജീബ്,
കഴുങ്കിൽ മജീദ്,
പത്തിൽ അഷറഫ്, ചന്ദ്രബോസ്, സിനി നെട്ടത്ത്, മോഹനൻ പാക്കത്ത്, കിഷോർ, ടി. മുനീറ, മാലതി വട്ടംകുളം,
റഷീദ് അറയ്ക്കൽ, പി.ജി. സിന്ധു തുടങ്ങിയവർ പ്രസംഗിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button