എസ് എസ് എഫ് എടപ്പാൾ ഡിവിഷൻ സാഹിത്യോത്സവ് കാളാച്ചാലിൽ സമാപ്പിച്ചു
ചങ്ങരംകുളം: എസ് എസ് എഫ് എടപ്പാൾ ഡിവിഷൻ സാഹിത്യോത്സവ് കാളാച്ചാലിൽ സമാപ്പിച്ചു . ആറു സെക്ടറുകളിൽ നിന്ന് 400 ൽ പരം പ്രതിഭകൾ രണ്ടുദിവസങ്ങളിലായി സാഹിത്യോത്സവിൽ മാറ്റുരച്ചു. ‘മിനിമലിസം ആവശ്യത്തിനപ്പുറം ജീവിക്കാതിരിക്കുക’ എന്ന പ്രമേയത്തിലാണ് സാഹിത്യോത്സവ് വേദികൾ ആവിഷ്കരിച്ചത്. നന്നംമുക്ക്, കാലടി,എടപ്പാൾ സെക്ടറുകൾ യഥാക്രമം ആദ്യ മൂന്നു സ്ഥാനങ്ങൾ നേടി. സമാപന സംഗമം സമസ്ത ജില്ലാ മുശാവറ അംഗം എം ഹൈദർ മുസ്ലിയാർ മാണൂർ പ്രാർത്ഥന നിർവഹിച്ചു. എസ് എസ് എഫ് സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സ്വാദിഖ് നിസാമി അനുമോദന പ്രഭാഷണം നടത്തി. സമസ്ത പൊന്നാനി മേഖല പ്രസിഡൻറ് വി വി അബ്ദുറസാഖ് ഫൈസി ഉദ്ഘാടനം ചെയ്തു. പി റഫീഖ് അഹ്സനി, എ ശിഹാബുദീൻ സഖാഫി പെരുമുക്ക്, എ വൈ ഹംസ ഹാജി , മുഹമ്മദ് നജീബ് അഹ്സനി സംബന്ധിച്ചു. 2027 സാഹിത്യോത്സവിന് വട്ടംകുളം സെക്ടർ ആതിഥേയരാകും. ഹാഫിള് അബ്ദുല്ല സഖാഫി സ്വാഗതവും സുഹൈൽ കാളാച്ചാൽ നന്ദിയും പറഞ്ഞു.