ശ്മശാന നിർമാണം നടപ്പാവാത്തതിന് പിന്നിൽ തൽപരക്ഷികൾ:ബിജെപി
ചങ്ങരംകുളം:ആലംകോട് ഗ്രാമപഞ്ചായത്തിലെ ശ്മശാന നിർമാണം നടപ്പാവാത്തതിന് പിന്നിൽ തൽപരക്ഷികളാണെന്ന് ബിജെപി ആരോപിച്ചു.ഗ്രാമപഞ്ചായത്തിൽ വർഷങ്ങൾക്കു മുമ്പ് നിലനിൽക്കുന്ന ശ്മശാനഭൂമിയിൽ മാറി മാറി വന്ന ഭരണ സമിതിയിലെ അംഗങ്ങൾ ചില തൽപരകക്ഷികൾക്കു വേണ്ടി സ്വാർത്ഥ തീരുമാനങ്ങളെടുത്ത് വിവിധ പ്ലാൻറുകൾ നിർമ്മിച്ച് ശ്മശാനമെന്ന പദ്ധതിക്കു തടസ്സം വരുത്തുകയാണെന്നും ഭാരതീയ ജനതാ പാർട്ടി ആലങ്കോട് പഞ്ചായത്ത് കമ്മറ്റി ഭാരവാഹികൾ പറഞ്ഞു.എത്രയും വേഗം പദ്ധതി പ്രദേശത്ത് ശ്മശാനം നിർമിക്കണമെന്നും ബി.ജെ.പി ആവശ്യപ്പെട്ടു.ബിജെപി ആലങ്കോട് പഞ്ചായത്ത് കമ്മറ്റി പ്രസിഡൻറ് ബിജു മാന്തടം അധ്യക്ഷത വഹിച്ചു ഒ.ബി.സി മോർച്ച ചങ്ങരംകുളം മണ്ഡലം പ്രസിഡന്റ് കൃഷ്ണൻ പാവിട്ടപുറം യോഗം ഉദ്ഘാടനം ചെയ്തു. ശ്രീനി വാരനാട്ട്,മണികണ്ഠൻ പന്താവൂർ, ഉണ്ണികൃഷ്ണൻ ആലംകോട്,മനോഹരൻ ഒതളൂർ ബിബിൻ മുല്ലക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.