EDAPPALLocal news
എടപ്പാൾ വട്ടംകുളം ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂളിന് സ്വന്തമായി ഒരു മിനി ബസ് അനുവദിക്കും;എംഎൽഎ അഡ്വ. വി എസ് ജോയ്
എടപ്പാൾ: നീണ്ടകാലത്തെ യാത്രാദുരിതത്തിന് പരിഹാരമെന്നോണം ഐഎച്ച്ആർഡിയുടെ വട്ടംകുളം ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂളിന് സ്വന്തമായി ഒരു മിനി ബസ് അനുവദിക്കുമെന്ന് അഡ്വ. വി എസ് ജോയ് എംഎൽഎ പ്രസ്താവിച്ചു. പാലക്കാട്, തൃശൂർ, മലപ്പുറം ജില്ലകളിൽ നിന്നായി എത്തുന്ന വിദ്യാർത്ഥികൾ എടപ്പാളിൽ നിന്ന് സ്കൂളിലെത്തിച്ചേരാൻ ഏറെ പ്രയാസങ്ങൾ അനുഭവിക്കേണ്ടുന്ന അവസ്ഥയാണുള്ളത്. സ്കൂൾ സ്റ്റാഫ് കൗൺസിലിന് വേണ്ടി പ്രിൻസിപ്പൽ പി കെ സഹന, സെക്രട്ടറി ഫിറോസ് ഖാൻ അണ്ണക്കമ്പാട് എന്നിവർ നൽകിയ നിവേദനത്തെ തുടർന്നാണ് എംഎൽഎ സ്കൂളിൽ എത്തി ബസ് അനുവദിക്കുമെന്ന് പ്രഖ്യാപനം നടത്തിയത്.