EDAPPAL

എടപ്പാൾ ഗ്രാമപഞ്ചായത്തിൽ നിന്ന് വിരമിച്ച പി.വി ബാബുരാജിന് എടപ്പാൾ പഞ്ചായത്ത് ഹാളിൽ വെച്ച് യാത്രയയപ്പ് നൽകി

എടപ്പാൾ: 27 വർഷം തദ്ധേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ സേവനമനുഷ്ടിച്ച് സെക്രട്ടറിയായി എടപ്പാൾ ഗ്രാമപഞ്ചായത്തിൽ നിന്ന് വിരമിച്ച പി.വി ബാബുരാജിന് എടപ്പാൾ പഞ്ചായത്ത് ഹാളിൽ വെച്ച് യാത്രയയപ്പ് നൽകി. വൈസ് പ്രസിഡന്റ് കെ.പ്രഭാകരൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രസിഡൻറ് സി.വി സുബൈദ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാൻമാരായ ക്ഷമ റഫീക്ക്, എ.ദിനേശ്, എം.പി ഷീന മെമ്പർമാരായ പി.വി ലീല, എൻ. ഷീജ, എം. കെ.എം ഗഫൂർ, എ.കുമാരൻ, ടി.വി പ്രകാശൻ, ആഷിഖ് പൂക്കരത്തറ, എന്നിവരും സി. രവീന്ദ്രൻ,ബാല സുബ്രമണ്യൻ, കൃഷി ഓഫീസർ വിനയൻ, എ.എസ് ലീന, ജെ എച്ച് ജലീൽ എന്നിവർ ആശംസകൾ അർപ്പിച്ചു. സാമുവൽ സ്വാഗതവും പ്രവീൺ നന്ദിയും പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button