EDAPPAL

പാടിപ്പറയൽ കലയെ നാടൻ കലാവിഭാഗത്തിൽ ഉൾപ്പെടുത്തി സംരക്ഷിക്കണം: ആൾ കേരള കിസ്സപ്പാട്ട് അസോസിയേഷൻ

കൊണ്ടോട്ടി: പാടിപ്പറയൽ കലയെ നാടൻ കലാവിഭാഗത്തിൽ ഉൾപ്പെടുത്തി സംരക്ഷിക്കണമെന്നും
കിസ്സപ്പാട്ട് പാടിപ്പറയുന്ന കലാകാരൻമാർക്ക്
പെൻഷനും മറ്റു സർക്കാർ ആനുകൂല്യങ്ങളും ലഭിക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കണമെന്നും
ആൾ കേരളാ കിസ്സപ്പാട്ടു അസോസിയേഷൻ സർക്കാറിനോട് ആവശ്യപ്പെട്ടു.

മോയിൻകുട്ടി വൈദ്യർ മാപ്പിള കലാ അക്കാദമിയിൽ ചേർന്ന
സംസ്ഥാന പ്രവർത്തക കൺവൻഷനിൽ അവതരിപ്പിച്ച പ്രമേയത്തിലാണ് ആവശ്യം ഉന്നയിച്ചത്.
സംസ്ഥാന വർക്കിംഗ് പ്രസിഡണ്ട് കണ്ടമംഗലം ഹംസ മുസ്ലിയാർ അദ്ധ്യക്ഷത വഹിച്ചു.
ഇബ്രാഹിം ടി എൻ പുരം
ഉദ്ഘാടനം ചെയ്തു
വൈദ്യർ അക്കാദമി വൈസ് ചെയർമാൻ ഹൈദരാലി പുലിക്കോട്ടിൽ. സെക്രട്ടറി ഇൻ ചാർജ് ഫൈസൽ എളേറ്റിൽ എന്നിവർ അതിഥികളായി സംബന്ധിച്ചു.
കിസ്സ പ്പാട്ട് അസോസിയേഷൻ ഉന്നതാധികാര സമിതി അംഗമായിരുന്ന സമദ് മൗലവി മണ്ണാർ മലയെ അനുസ്മരിച്ചു അഷ്റഫ് ദാറാനി അനുസ്മരണ പ്രഭാഷണം നടത്തി.

തുടർന്നു നടന്ന മലപ്പുറം ജില്ലാ കിസ്സപ്പാട്ടു സംഗമത്തിൽ മലപ്പുറം ജില്ലാ കമ്മിറ്റി രൂപീകരണം നടന്നു.

പ്രശസ്ത കഥികനും പ്രസംഗകനുമായ മുസ്ഥഫ സഖാഫി തെന്നല പ്രസിഡണ്ടും കാഥികൻ സി എം കെ മൗലവി എടക്കര ജനറൽ സെക്രട്ടറിയും കിസ്സപ്പാട്ട് ഗായകൻ മൊയ്തീൻ കുട്ടി മുസ്ലിയാരങ്ങാടി ഫൈനാൻസ് സെക്രട്ടറിയുമായാണ് കമ്മിറ്റി നിലവിൽ വന്നത്.

മുഹമ്മദ്കാവനൂർ,അബൂ സാദിക് കുന്നുംപുറം,ബക്കർ പെരുമണ്ണ എന്നിവർ വൈസ് പ്രസിഡണ്ടുമാരായും റഷീദ്ചെങ്ങാനി,അഷ്റഫ് ദാറാനി,
നാസർമൈത്ര എന്നിവർ ജോയിൻ സെക്രട്ടറിമാരായും തെരഞ്ഞെടുക്കപ്പെട്ടു.
അബൂ മുഫീദ താനാളൂർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

ശേഷം കിസ്സപ്പാട്ടു പിന്നണി ഗായകരുടെ സംഗമവും ശിൽപശാലയും നടന്നു
കെ സി എ കുട്ടി കൊടുവള്ളി, അഷ്റഫ് പുന്നത്ത്, റഷീദ് കുമരനല്ലൂർ, കാസിംപുത്തുർ ,പി ടി എം ആനക്കര, അബ്ദുൽ കാദർ കാഫൈനി ,മുഹമ്മദലി ടി എൻ പുരം, സാദിഖ് മുസ്ലിയാർ മണ്ണാർക്കാട്, കോന്നാലികോയ, അബൂസുഫ്യാൻ, എന്നിവർ പ്രസംഗിച്ചു,

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button