EDAPPAL

എടപ്പാള്‍ നടുവട്ടത്ത് കാര്‍ ട്രക്കിലിടിച്ച് മറിഞ്ഞ് ഒരാള്‍ക്ക് പരിക്കേറ്റു

എടപ്പാള്‍ നടുവട്ടത്ത് കാര്‍ ട്രക്കിലിടിച്ച് മറിഞ്ഞ് ഒരാള്‍ക്ക് പരിക്കേറ്റു.കരിങ്കല്ലത്താണി സ്വദേശി കൃഷ്ണകുമാര്‍(50) നാണ് പരിക്കേറ്റത്.പരിക്കേറ്റ കൃഷ്ണകുമാറിനെ നാട്ടുകാര്‍ ചേര്‍ന്ന് എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.നടുവട്ടം സെന്ററില്‍ എടപ്പാള്‍ റോഡില്‍ തിങ്കളാഴ്ച രാത്രി പതിനൊന്നരയോടെയാണ് അപകടം.ചങ്ങരംകുളം ഭാഗത്ത് നിന്ന് വന്നിരുന്ന കാര്‍ എതിരെ വന്നിരുന്ന അജ്മിയുടെ ട്രക്കില്‍ ഇടിച്ച് മറിയുകയായിരുന്നു.ചങ്ങരംകുളം പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.അപകടത്തില്‍ കാര്‍ പൂര്‍ണ്ണമായും തകര്‍ന്നു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button