BREAKING NEWSKERALALATEST NEWSPUBLIC INFORMATIONUPDATES

ആൾതാമസമില്ലാത്ത വീട്ടിലെ കിണറ്റിൽ 5 വയസ്സുകാരന്റെ മൃതദേഹം; അന്വേഷണം

തിരുവനന്തപുരം: അഞ്ചു വയസ്സുകാരന്റെ മൃതദേഹം കിണറ്റിൽ നിന്ന് കണ്ടെത്തി. ബാലരാമപുരം കോട്ടുകാൽകോണത്താണ് സംഭവം. വീടിന് സമീപത്തെ ആൾതാമസം ഇല്ലാത്ത വീട്ടിലെ കിണറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. കോട്ടുകാൽകോണം സ്വദേശികളായ ദിലീപ്, ശ്രുതി ദമ്പതികളുടെ മകൻ ദീപക് (5) ആണ് മരിച്ചത്.ഇന്നലെ ഉച്ചയോടെ കുഞ്ഞിനെ കാണാനില്ല എന്ന് അറിയിച്ച് രക്ഷിതാക്കൾ ബാലരാമപുരം പൊലീസിന് പരാതി നൽകിയിരുന്നു. പൊലീസും നെയ്യാറ്റിൻകര ഫയർഫോഴ്സും സ്ഥലത്തെത്തി പരിശോധന നടത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button