BREAKING NEWSCHANGARAMKULAMLATEST NEWSLocal newsUPDATES

ആശുപത്രിയിലെ മരുന്ന് ക്ഷാമം പരിഹരിക്കണം: സിപിഐ എം

എടപ്പാൾ: സർക്കാർ ആശുപത്രികളിലെ മരുന്ന് ക്ഷാമത്തിന് അടിയന്തരമായി പരിഹാരം കാണണമെന്നാവശ്യപ്പെട്ട് സിപിഐ എം എടപ്പാൾ, കോലളമ്പ് ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ എടപ്പാൾ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലേക്ക് ബഹുജന മാർച്ച് നടത്തി.

മാർച്ച് സിപിഐ എം ജില്ലാ കമ്മിറ്റിയംഗം പി. ജ്യോതിബാസ് ഉദ്ഘാടനം ചെയ്തു. അഡ്വ. പി. പി. മോഹൻദാസ് അധ്യക്ഷനായി. മോഹനൻ ഐലക്കാട്, പി. പി. ബിജോയ്, എൻ. ആർ. അനീഷ്, ലക്ഷ്മി നാരായണൻ എന്നിവർ സംസാരിച്ചു. ഏരിയ കമ്മിറ്റിയംഗം കെ. പ്രഭാകരൻ സ്വാഗതവും കെ. ദേവിക്കുട്ടി നന്ദിയും പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button