BREAKING NEWSCHANGARAMKULAMLATEST NEWSPUBLIC INFORMATIONSocialUPDATES

അസ്സബാഹ് കോളേജിൽ ‘അശോകവനം’വൃക്ഷത്തൈ നടൽ പദ്ധതിക്ക് തുടക്കമായി

ചങ്ങരംകുളം :രാജ്യത്തിന്റെ എൺപതാമത് സ്വാതന്ത്ര്യദിനാഘോഷങ്ങളുടെയും ചിങ്ങം ഒന്നിന്റെ കാർഷിക സ്മൃതികളുടെയും ഭാഗമായി അസ്സബാഹ് ആർട്സ് & സയൻസ് കോളേജ് നാഷണൽ സർവീസ് സ്കീം ഒരുക്കിയ ‘അശോകവനം’വൃക്ഷത്തൈ നടൽ പദ്ധതി ശ്രദ്ധേയമായി.സ്വാതന്ത്ര്യത്തിന്റെ എൺപത് വർഷങ്ങളെ അടയാളപ്പെടുത്തിയും കർഷകദിനത്തോടുള്ള ആദരവായും ക്യാമ്പസിലും പരിസര പ്രദേശങ്ങളിലുമായി എൺപതോളം വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചു.സ്വാതന്ത്ര്യത്തിന്റെ മഹത്വവും മണ്ണും കൃഷിയും തമ്മിലുള്ള പവിത്രമായ ആത്മബന്ധവും പുതുതലമുറയ്ക്ക് പകർന്നു നൽകുക എന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പസിൽ സ്വാഭാവിക വനം തീർക്കുന്ന പദ്ധതി വിഭാവനം ചെയ്തത്.അശോകമരങ്ങൾ, തണലേകുന്ന മുളകൾ,മനോഹരമായ ബുഷ് ചെടികൾ എന്നിവയാണ് ക്യാമ്പസിലും പരിസരത്തുമായി നട്ടുപിടിപ്പിച്ചത്.ഇതോടൊപ്പം ‘പ്ലാസ്റ്റിക് മലിനീകരണം അവസാനിപ്പിക്കുക’എന്ന പരിസ്ഥിതി സന്ദേശവും പരിപാടിയിലൂടെ വിദ്യാർത്ഥികൾ മുന്നോട്ടുവെച്ചു.കോളേജ് പരിസരത്ത് നടന്ന ചടങ്ങ് കോളേജ് മാനേജ്മെന്റ് സെക്രട്ടറി റസാഖ്,മാനേജ്മെന്റ് ഭാരവാഹി ഹമീദ് കോക്കൂർ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. വൈസ് പ്രിൻസിപ്പൽ ഡോ.ബൈജു എം.കെ,പ്രോഗ്രാം ഓഫിസർ അബ്ദുൽ റഹ്‌മാൻ.പി എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. പരിസ്ഥിതി പ്രവർത്തകൻ ഷാജഹാൻ കടവല്ലൂർ മുഖ്യാതിഥിയായി പങ്കെടുത്തു സംസാരിച്ചു.അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് സൗജന്യമായി വൃക്ഷ തൈകൾ എത്തിച്ചത്.അധ്യാപകർ,വിദ്യാർത്ഥി പ്രതിനിധികൾ,എൻ.എസ്.എസ് വളണ്ടിയർമാർ തുടങ്ങിയവർ ഹരിതവൽക്കരണ യജ്ഞത്തിൽ സജീവ പങ്കാളികളായി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button