LATEST NEWSLocal newsNATIONALUncategorized

അമിത് ഷാ ജീ, നിങ്ങൾ എവിടെയാണ്; ഡൽഹി പോലീസിന്റെ സ്ത്രീവിരുദ്ധ അതിക്രമത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രിക്കെതിരെ രാഹുൽ ഗാന്ധി

ന്യൂഡൽഹി: ജന്തർ മന്ദിറിൽ സമരം ചെയ്ത വനിതാ മാധ്യമപ്രവർത്തകർക്കും പ്രതിഷേധക്കാർക്കും നേരെ ദൽഹി പോലീസ് നടത്തിയ അതിക്രമത്തിലും മോശം പെരുമാറ്റത്തിലും കേന്ദ്ര സർക്കാരിനെയും ആഭ്യന്തരമന്ത്രി അമിത് ഷായെയും രൂക്ഷമായി വിമർശിച്ച് ലോക്‌‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി.​ജന്തർ മന്ദിറിൽ കസ്റ്റഡിയിലെടുക്കുന്നതിനിടെ മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ അതിക്രമം കാട്ടിയെന്ന വനിതാ മാധ്യമപ്രവർത്തകയുടെ പരാതിയിൽ മണിക്കൂറുകൾ കഴിഞ്ഞിട്ടും എഫ്.ഐ.ആർ (FIR) രജിസ്റ്റർ ചെയ്യാൻ പോലീസ് തയ്യാറായില്ലെന്ന് രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി.

എഫ്.ഐ.ആർ ഇടുക എന്നത് പോലീസിന്റെ അടിസ്ഥാനപരമായ ചുമതലയാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.ഒരു സ്ത്രീയുടെ പരാതി പോലും രജിസ്റ്റർ ചെയ്യാൻ ഭയപ്പെടുന്ന ഒരു സർക്കാർ യഥാർത്ഥത്തിൽ ആരെയാണ് സംരക്ഷിക്കുന്നത്? ദൽഹി പോലീസ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലാണ് വരുന്നത്.

അമിത് ഷാ ജീ, നിങ്ങൾ എവിടെയാണ്? ഇതിന് നിങ്ങൾ മറുപടി നൽകിയേ തീരൂ,” – രാഹുൽ ഗാന്ധി എക്‌സിൽ (X) കുറിച്ചു.​സ്ത്രീ പ്രതിഷേധക്കാർക്ക് നേരെ പോലീസ് മോശമായി പെരുമാറിയെന്നും, ക്യാമറകൾ പിടിച്ചെടുക്കുകയും മാധ്യമപ്രവർത്തകരെ ബലമായി വലിിച്ചിഴയ്ക്കുകയും ചെയ്തെന്നും അദ്ദേഹം ആരോപിച്ചു. ദൽഹി പോലീസിന്റെ നടപടിയെ ചോദ്യം ചെയ്ത് മറ്റ് പ്രതിപക്ഷ നേതാക്കളും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button