KERALA
അടൂരിൽ കനാലിൽ കാറ് വീണു; മൂന്നു പേർ മരിച്ചു, രണ്ടുപേരെ കാണാതായി
അടൂരിൽ കനാലിൽ കാറ് വീണ് സംഭവിച്ച അപകടത്തിൽ മൂന്നു പേർ മരിച്ചു, രണ്ടുപേരെ കാണാതായി. നാലു പേരെ രക്ഷപ്പെടുത്തി. കനാലിൽ വീണ കാർ 30 മീറ്റർ ഒഴുകുകയായിരുന്നു. കരുവാറ്റ ബൈപ്പാസിന് സമീപം അൽപ്പ സമയം മുൻപാണ് അപകടം നടന്നത്. ഏഴുപേർ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. ശ്രീജ, ശകുന്തള, ഇന്ദിര എന്നിവർ മരിച്ചു. ബിന്ദു, അലൻ, സിനു, അശ്വതി എന്നിവരെയാണ് രക്ഷപ്പെടുത്തിയത്. കനാലിൽ അരമണിക്കൂറോളം കിടന്ന വാഹനം സംഭവ സ്ഥലത്തെത്തിയ ചിലർ കയറു കെട്ടി വലിച്ചു കരയ്ക്ക് കയറ്റുകയായിരുന്നു.