ചാലിശ്ശേരി
ചാലിശ്ശേരി ടൗണിലെ റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണം- ബിജെപി പ്രതിഷേധിച്ചു
ബിജെപി ചാലിശ്ശേരി ടൌൺ വാർഡ് കമ്മറ്റിയുടെ നേതൃത്വത്തിൽ റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കണം എന്നാവശ്യപെട്ട് പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു.
സി പി എം ലോക്കൽ കമ്മറ്റി ഓഫീസിൽ നിന്ന് തീരുമാനിക്കുന്ന പ്രവർത്തനങ്ങൾ മാത്രം നടത്താനുള്ള പഞ്ചായത്ത് ഭരണ സമിതിക്കാണ് ചാലിശ്ശേരി പഞ്ചായത്തിൽ യു ഡി എഫ് നേതൃത്വം കൊടുക്കുന്നത്. വികസന പ്രവർത്തനത്തേക്കാൾ ഗ്രൂപ്പ് തിരിഞ്ഞുള്ള തമ്മിൽ തല്ലിനാണ് യു ഡി എഫ് പ്രാധാന്യം നൽകുന്നത്. ജനങ്ങളെ ബുദ്ധിമുട്ടിക്കാതെ രാജീവച്ച് പോകാൻ തയ്യാറാകണ മെന്ന് യോഗം ഉദ്ഘാടനം ചെയ്ത
ബിജെപി കപ്പൂർ മണ്ഡലം പ്രസിഡന്റ് ദിനേശൻ എറവക്കാട് പറഞ്ഞു.
ബിജെപി ചാലിശ്ശേരി പഞ്ചായത്ത്കമ്മറ്റി വൈസ് പ്രസിഡന്റ് ഷാജി അധ്യക്ഷതവഹിച്ച യോഗത്തിൽ ഭജേഷ് വി എസ്, കെ സി കുഞ്ഞൻ, കെ നാരായണൻ കുട്ടി, ശിവശങ്കരൻ കെ,ശ്രീരാഗ് കെ.വി തുടങ്ങിയവർ പങ്കെടുത്ത് സംസാരിച്ചു.