BREAKING NEWSELECTION NEWS
‘കൈ’ പിടിച്ച് നിലമ്ബൂര്‍; വിജയക്കൊടി പാറിച്ച് ആര്യാടന്‍ ഷൗക്കത്ത്,11005 വോട്ടിന്റെ ലീഡ്
നിലമ്ബൂർ: രാഷ്ട്രീയ കേരളം ഉറ്റുനോക്കിയ നിലമ്ബൂർ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തിന് മിന്നും വിജയം.11005 വോട്ടിന്റെ ലീഡ് നേടിയാണ് ഷൗക്കത്ത് വിജയം നേടിയത്.പിണറായി വിജയൻ സർക്കാറിനെതിരെയുള്ള കേരളത്തിലെ ജനരോഷമാണ് തെരഞ്ഞെടുപ്പ് ഫലമെന്ന് ആര്യാടൻ ഷൗക്കത്ത് പ്രതികരിച്ചു. ഒമ്ബത്,16 റൗണ്ടുകളില്‍ മാത്രമാണ് എല്‍ഡിഎഫിന് ലീഡ് നേടാനായത്. ബാക്കി റൗണ്ടുകളിലെല്ലാം ഷൗക്കത്ത് തന്നെയാണ് ലീഡ് ഉയർത്തിയത്.