PUBLIC INFORMATION

സിമന്റ് വില കുതിക്കുന്നു, കമ്പിക്കും മേലോട്ട്‌

കോഴിക്കോട്: നി​ർ​മാ​ണ​മേ​ഖ​ലയ്​ക്ക് തി​രി​ച്ച​ടി​യാ​യി സി​മ​ന്റ്, ക​മ്പി വി​ല​ കു​തി​ക്കു​ന്നു. പ്ര​മു​ഖ ക​മ്പ​നി​ക​ളു​ടെ സിമന്റ്‌ വില ചാക്കിന് 390 രൂപയായി. ഏപ്രിലിൽ 330 രൂപയായിരുന്നു. ഒരാഴ്ചക്കിടെ 40 രൂപ വർധിച്ചു.

ടിഎംടി കമ്പികൾക്ക്‌ കിലോഗ്രാമിന്‌ രണ്ടുരൂപ വർധിച്ചു. ​വി​ൽ​പ്പ​ന​യി​ൽ മു​ൻ​പ​ന്തി​യി​ലു​ള്ള ടിഎംടി കമ്പി​ക​ൾ​ക്ക് രണ്ടാഴ്ചമുമ്പ് കി​ലോ​ക്ക് 68.50 രൂ​പ​യാ​യി​രു​ന്ന​ത് 70.50 ആ​യി. പൊതുമേഖലാ സ്ഥാപനമായ മലബാർ സിമന്റ്‌സിന്റെ സിമന്റിന്‌ വിലക്കുറവുണ്ട്. മൊത്തവ്യാപാരികൾക്ക് 338 രൂപയ്ക്ക് ലഭിക്കും. ചില്ലറ മാർക്കറ്റിൽ 360 – 365 രൂപയ്‌ക്കും സിമന്റ് ലഭിക്കും. അതത് ജില്ലയിലെ മലബാർ സിമന്റ്‌സ്‌ ഡീലർമാരിൽനിന്ന്‌ വിലക്കുറവിൽ സിമന്റ് കിട്ടും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button